തളിപ്പറമ്പ്: കാക്കാത്തോട് തട്ടുകടയിൽ കവർച്ച ശ്രമം. കാക്കത്തോട് ബസ്റ്റാൻഡ് ഹൈവേ പ്ലാസ റോഡിൽ പ്രവർത്തിക്കുന്ന കുഞ്ഞഹമ്മദിന്റെ ഉടമസ്ഥതയിലുള്ള കടയിലാണ് ഇന്ന് പുലർച്ചെ മോഷണ ശ്രമം ഉണ്ടായത്.കടയിൽ പണം വെക്കാത്തിരുന്നതിനാൽ മോഷ്ട്ടാവിന് ഒന്നും ലഭിച്ചില്ല. രാവിലെ കടയുടമ എത്തിയപ്പോൾ സാധനങ്ങൾ സ്ഥാനം മാറി വെച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോഴാണ് കവർച്ചശ്രമം കണ്ടത്. സംഭവത്തിൽ തളിപ്പറമ്പ് പോലീസിൽ പരാതി നൽകി.
Content Highlight: Attempted robbery at a thrift shop in Taliparamba





































