കുറുമാത്തൂർ: യുവധാര ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കൂനത്തിൻ്റെ നേതൃത്വത്തിൽ കൂനം വയലിലെ ചെളിയിൽ(മഡ് ) ഫുട്ബോൾ ടൂർണ്ണമെൻ്റ് സംഘടിപ്പിച്ചു. കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് മെമ്പർ പി വി ബാലചന്ദ്രൻ മാസ്റ്റർ അധ്യക്ഷത നടന്ന ടൂർണമെൻ്റ് കണ്ണൂർ ജില്ലാ അണ്ടർ 14 ഫുട്ബോൾ താരം ശിവദ പ്രസാദ് ഉദ്ഘാടനം ചെയ്തു. യുവധാര ക്ലബ് സെക്രട്ടറി വിനീത് പി ആർ സ്വാഗതം പറഞ്ഞു. കൂനം ഗ്രാമീണ വായനശാല സെക്രട്ടറി സി വി പ്രഭാകരൻ, രാഷ്ട്രീയ സാംസ്കാരിക രംഗത്തെ പ്രമുഖരായ വി വി പവിത്രൻ , പ്രശാന്ത് സി വി, വി രാജീവൻ, വിപിൻ ആർ, ഒ സി സുഭാഷ്, നവനീത് വി, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.
വാശിയേറിയ മത്സരത്തിൽ യുവധാര കൂനത്തെ പരാജയപ്പെടുത്തി റോയൽ ഫൈറ്റേഴ്സ് കൂനം ജേതാക്കളായി.ചെളിയിൽ കുതിർന്ന ഫുട്ബോൾ ടൂർണമെൻ്റിൽ നിരവധി ടീമുകൾ പങ്കെടുത്തു. തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം പി മാധവൻ വിജയികൾക്കുള്ള ട്രോഫി വിതരണം ചെയ്തു. മികച്ച കളിക്കാരനായി കാർത്തികിനെയും ടോപ്പ്സ്കോറർ ആയി ആദർശ് എ.വി യെയും തിരഞ്ഞെടുത്തു.
Content Highlight: Koonam Yuvadhara





































