കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി
2026-07-15T17:41:00 | By Sufaija PP

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി. ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് ഉൾപ്പെടെ നൽകിയ പൊതു താൽപ്പര്യ ഹർജിയിലാണ് നടപടി. താത്കാലികമായി മരവിപ്പിച്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. വഖഫ് നിയമത്തിലെ ചട്ടം (40 ) പ്രകാരമല്ല പ്രവർത്തനമെന്ന് വിലയിരുത്തൽ.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. ഭരണഘടന വിരുദ്ധമായ പ്രവർത്തങ്ങൾ അടക്കം ആരോപിച്ചായിരുന്നു ഹർജികൾ കേസിൽ ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ വഖഫ് ബോർഡ് നടപടികൾ നിർത്തിവെക്കണം. സംസ്ഥാന വഖഫ് വകുപ്പിന്റെ ജോയിന്റ് സെക്രട്ടറിക്ക് താത്കാലിക ചുമതല നൽകി കോടതി. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.

മുൻ സർക്കാർ ചട്ട വിരുദ്ധമായി രൂപീകരിച്ച വഖഫ് ബോർഡ് പിരിച്ചു വിടണമെന്ന ഹർജിയിൽ സർക്കാരിന്റെ വിശദീകരണം ഹൈക്കോടതി തേടിയിരുന്നു. ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്‌ട്സ് നൽകിയ ഹർജിയിൽ ആയിരുന്നു നടപടി. കേരള വഖഫ് ബോർഡിൽ അമുസ്ലിം വിഭാഗത്തിൽപ്പെട്ട രണ്ട് അംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ് ഹർജി നല്‍കിയിരുന്നു.

2025ലെ വഖഫ് നിയമഭേദഗതി പ്രകാരം ബോർഡിൽ രണ്ട് അമുസ്ലിം അംഗങ്ങൾ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിക്കാതെയാണ് ബോർഡ് രൂപീകരിച്ചതെന്നും നിലവിലെ ബോർഡിന്റെ പ്രവർത്തനം നിയമവിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. 2026ൽ വഖഫ് ബോർഡ് പുന:സംഘടിപ്പിച്ചപ്പോൾ 9 പേരെയാണ് സർക്കാർ നിശ്ചയിച്ചത്. ഇതിൽ എല്ലാവരും മുസ്ലീം സമുദായത്തിൽപ്പെട്ടവരാണെന്നും ഇത് നിയമവിരുദ്ധമാണെന്നുമാണ് ഷോണിന്‍റെ വാദം.

Content Highlight: High Court temporarily freezes the functioning of the Kerala Waqf Board

Next TV

Related Stories
ആലക്കോട്ട് വൻ വ്യാജവാറ്റു കേന്ദ്രം എക്സൈസ് തകർത്തു; 130 ലിറ്റർ വാഷ് പിടികൂടി

Jul 15, 2026 05:58 PM

ആലക്കോട്ട് വൻ വ്യാജവാറ്റു കേന്ദ്രം എക്സൈസ് തകർത്തു; 130 ലിറ്റർ വാഷ് പിടികൂടി

ആലക്കോട്ട് വൻ വ്യാജവാറ്റു കേന്ദ്രം എക്സൈസ് തകർത്തു; 130 ലിറ്റർ വാഷ്...

Read More >>
അശാസ്ത്രീയ മാലിന്യ സംസ്കരണം: രണ്ട് സ്‌കൂളുകൾക്കും എഫ്.എച്ച്.സിയ്ക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

Jul 15, 2026 05:50 PM

അശാസ്ത്രീയ മാലിന്യ സംസ്കരണം: രണ്ട് സ്‌കൂളുകൾക്കും എഫ്.എച്ച്.സിയ്ക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ ചുമത്തി

അശാസ്ത്രീയ മാലിന്യ സംസ്കരണം: ഉദയഗിരിയിൽ രണ്ട് സ്‌കൂളുകൾക്കും എഫ്.എച്ച്.സിയ്ക്കും ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിഴ...

Read More >>
മൈസൂരിൽ നിന്നെത്തിച്ച 20 ചാക്ക് നിരോധിത ലഹരിവസ്തുക്കളുമായി ഉളിയിൽ സ്വദേശി പിടിയിൽ

Jul 15, 2026 05:44 PM

മൈസൂരിൽ നിന്നെത്തിച്ച 20 ചാക്ക് നിരോധിത ലഹരിവസ്തുക്കളുമായി ഉളിയിൽ സ്വദേശി പിടിയിൽ

മൈസൂരിൽ നിന്നെത്തിച്ച 20 ചാക്ക് നിരോധിത ലഹരിവസ്തുക്കളുമായി ഉളിയിൽ സ്വദേശി...

Read More >>
ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട പരിശോധന

Jul 15, 2026 03:00 PM

ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട പരിശോധന

ഓപ്പറേഷൻ സുരക്ഷ; തളിപ്പറമ്പിൽ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നടപടി; താലൂക്ക് ആശുപത്രി മുതൽ മന്ന സിഗ്നൽ വരെ ആദ്യഘട്ട...

Read More >>
ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

Jul 15, 2026 02:41 PM

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത് അറസ്റ്റിൽ

ഷെഹ്‌നയുടെ മരണം: മകൻ ട്യൂഷന് പോയ സമയത്ത് ക്രൂരമർദ്ദനം, പിന്നാലെ ആത്മഹത്യ; ആൺസുഹൃത്ത്...

Read More >>
ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

Jul 15, 2026 02:39 PM

ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ മോഷ്ടിച്ചു

ദേശീയ പാത നിർമ്മാണകമ്പനിയുടെ പ്രവൃത്തിക്കെത്തിയ മൂന്ന്ടിപ്പർ ലോറികളുടെ ബാറ്ററികൾ...

Read More >>
Top Stories

News Roundup

Entertainment News