ഇരിട്ടി: വണ്ടിയിൽ കടത്തുകയായിരുന്ന വൻ ലഹരിമരുന്ന് ശേഖരം ഇരിട്ടി പോലീസ് പിടികൂടി. 20 വലിയ ചാക്കുകളിലായി മൈസൂരിൽ നിന്നും എയ്സ് വാഹനത്തിൽ കൊണ്ടുവന്ന ഹാൻസ്, കൂൾ ഉൾപ്പടെയുള്ള നിരോധിത ലഹരിവസ്തുക്കളാണ് പിടിച്ചെടുത്തത്. ഉളിയിൽ സ്വദേശി കേളോത്ത് സമീറിനെ അറസ്റ്റ് ചെയ്തു.
രാത്രി ഇരിട്ടി പോലീസ് സ്റ്റേഷന് സമീപത്ത് വാഹനങ്ങൾ പരിശോധിക്കുന്നതിനിടയിലാണ് ഓടിക്കൊണ്ടിരുന്ന എയ്സ് വണ്ടി പോലീസ് തടഞ്ഞത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് ചാക്കുകളിൽ നിറച്ച ലഹരിവസ്തുക്കൾ കണ്ടെത്തിയത്. രണ്ട് ലക്ഷത്തോളം രൂപ വിലമതിക്കും.
ഇരിട്ടി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ലഹരി വസ്തു പിടിച്ചത് എ.എസ്.ഐ സാരാഗ്, എസ്.സി.പി.ഒ മാരായ ജിമ്മി, രാജേഷ്, സി.പി.ഒ മാരായ നിസാമുദ്ദീൻ, ജയൻ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെയും വാഹനവും കസ്റ്റഡിയിലെടുത്തു.
Content Highlight: A native of Uliyil was arrested with 20 sacks of banned narcotic substances brought from Mysore





























