പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’; രമേശ് ചെന്നിത്തല

പ്ലീഡർ നിയമന വിവാദം: ‘KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കും’; രമേശ് ചെന്നിത്തല
2026-07-18T13:56:00 | By Sufaija PP

പ്ലീഡർ നിയമന വിവാദത്തിൽ, KSU-ന് പരാതിയുണ്ടെങ്കിൽ പരിശോധിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കെ.എസ്.യു അഭിപ്രായം പറയുന്നതിൽ തെറ്റില്ല. അഭിപ്രായം പറയുന്നതിന് ചില രീതികളുണ്ട്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് പറയാവുന്നതേയുള്ളൂ. വിഷയം പരിശോധിക്കാൻ മുഖ്യമന്ത്രി മുൻകൈ എടുക്കുമെന്നാണ് വിശ്വാസമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതേസമയം, അലോഷ്യസ് സേവ്യർ അടക്കമുള്ള KSU നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിക്കും.

ഗവൺമെൻറ് പ്ലീഡർ നിയമനത്തിലെ നേതാക്കളുടെ പ്രതികരണങ്ങൾ പരിധി വിടുന്ന സാഹചര്യത്തിൽ കെപിസിസി നേതൃത്വം ഇടപെടും. കൂടുതൽ പ്രതികരണങ്ങളിലേക്ക് പോകരുതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അടക്കമുള്ളവരോട് ആവശ്യപ്പെടും. പരസ്യ പ്രതികരണങ്ങൾ ഒഴിവാക്കമെന്ന് ആവശ്യപ്പെടാനാണ് തീരുമാനം. പഠിച്ച കോളജിൽ വച്ച് അപമാനിതനായി എന്ന വികാരത്തിലാണ് അലോഷ്യസ്. വിവാദം മാധ്യമങ്ങളിൽ ചർച്ചയായ സാഹചര്യത്തിൽ പ്രതികരണങ്ങൾ അവസാനിപ്പിക്കാനാണ് അലോഷ്യസ് സേവ്യറിന്റേയും തീരുമാനം.

ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ മുൻ എസ്എഫ്ഐ-എബിവിപി നേതാക്കളെ നിയമിച്ചെന്ന കെഎസ്‌യുവിന്റെ പരാതി മുഖ്യമന്ത്രി വി ഡി സതീശൻ തള്ളിയതാണ് വിവാദങ്ങൾക്കിടയാക്കിയത്. പ്ലീഡർ നിയമനത്തിൽ കെഎസ്‌യുന് എന്ത് കാര്യമെന്ന മുഖ്യമന്ത്രിയുടെ പരാമർശത്തിലും കടുത്ത അമർഷമാണ് ഒരു വിഭാഗം നേതാക്കൾക്ക്. കെഎസ്‌യു എക്കാലത്തും തിരുത്തൽ ശക്തിയെന്നും മുഖ്യമന്ത്രിയും കെഎസ്‌യുവിലൂടെ വന്നയാളെന്നും കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്.

Content Highlight: Ramesh chennithala

Next TV

Related Stories
തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

Jul 18, 2026 07:36 PM

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ് അസോസിയേഷൻ

തളിപ്പറമ്പ് കോർട്ട് റോഡിൽ മദ്യപശല്യം രൂക്ഷം; അടിയന്തര നടപടി വേണമെന്ന് മർച്ചന്റ്...

Read More >>
ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

Jul 18, 2026 06:49 PM

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു

ലഹരിക്കെതിരെ കണ്ണൂർ സിറ്റി പോലീസിന്റെ വാക്കത്തോൺ; മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം...

Read More >>
പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

Jul 18, 2026 06:43 PM

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമ

പുരസ്കാരനിറവിൽ മലയാള സിനിമ; മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം സിനിമ ഫെമിനിച്ചി...

Read More >>
ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

Jul 18, 2026 06:35 PM

ഇന്നും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം

ഇന്നും സംസ്ഥാനത്ത് വൈദ്യുതി...

Read More >>
കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

Jul 18, 2026 06:32 PM

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്; DYFI നേതാവ് അമൽ...

Read More >>
പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

Jul 18, 2026 06:29 PM

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ മുങ്ങിമരിച്ചു

പ്ലസ് വൺ വിദ്യാർത്ഥി ക്ഷേത്രക്കുളത്തിൽ...

Read More >>
Top Stories










News Roundup






GCC News






Entertainment News