കണ്ണൂർ: ഒന്നാം ക്ലാസ് മുതൽ ഹിന്ദി പഠന വിഷയമാക്കണമെന്ന് താവക്കര ജി. യു .പി സ്കൂളിൽ വെച്ച് നടന്ന പ്രൈമറി സ്കൂൾ ഹിന്ദി അധ്യാപക സമിതി കണ്ണൂർ ജില്ല കൺവെൻഷൻ ആവശ്യപ്പെട്ടു. ഹേമന്ദ് കുമാർ. എൻ. വി. യുടെ അധ്യക്ഷതയിൽ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് കീത്തേടത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കൃപ. യു.എ., ജെയ്സൺ. കെ. ജെ. , ഗീത എൻ, ജയകൃഷണൻ. പി. , സുരേഷ് ബാബു. കെ പി, രമ. എൻ. വി , സുധാ ദേവി . കെ , ഫൗസിയ . കെ. പി , രഞ്ജിനി .കെ.കെ പ്രസംഗിച്ചു. സർവ്വീസിൽ നിന്ന് വിരമിച്ച അധ്യാപകരെ പരിപാടിയിൽ ആദരിച്ചു. പി .ബിജോയ് മാസ്റ്റർ അനുസ്മരണവും നടന്നു.
Content Highlight: Hindi should be made a subject of study from Class 1: Primary School Hindi Teachers' Association.




































