​തളിപ്പറമ്പിൽ തകർന്ന റോഡ് സുരക്ഷയും മുടങ്ങിക്കിടക്കുന്ന ചിറവക്ക് ബസ് സ്റ്റോപ്പ് നിർമ്മാണവും: പി.ഡബ്ല്യ.ഡി അസി. എഞ്ചിനീയർക്ക് യൂത്ത് ലീഗ് നിവേദനം നൽകി

​തളിപ്പറമ്പിൽ തകർന്ന റോഡ് സുരക്ഷയും മുടങ്ങിക്കിടക്കുന്ന ചിറവക്ക് ബസ് സ്റ്റോപ്പ് നിർമ്മാണവും: പി.ഡബ്ല്യ.ഡി അസി. എഞ്ചിനീയർക്ക് യൂത്ത് ലീഗ് നിവേദനം നൽകി
2026-07-22T17:29:00 | By Sufaija PP

തളിപ്പറമ്പ നഗരത്തിലെ മിക്ക റോഡുകളിലെയും സീബ്ര ലൈനുകൾ മാഞ്ഞുപോയതും, ചിറവക്കിലെ ബസ് സ്റ്റോപ്പ് നിർമ്മാണം അനന്തമായി നീളുന്നതും പൊതുജനങ്ങൾക്ക് വലിയ ദുരിതമാകുന്ന സാഹചര്യത്തിൽ, ഈ വിഷയങ്ങൾ ഉന്നയിച്ച് മുസ്‌ലിം യൂത്ത് ലീഗ് തളിപ്പറമ്പ മുൻസിപ്പൽ കമ്മിറ്റി പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എഞ്ചിനീയർക്ക് നിവേദനം നൽകി.

​നഗരത്തിലെ വിവിധ പ്രധാന റോഡുകളിലും ജങ്ഷനുകളിലും ഉണ്ടായിരുന്ന സീബ്ര ലൈനുകൾ പലതും ഇപ്പോൾ പൂർണ്ണമായും മാഞ്ഞുപോയ നിലയിലാണ്.

ഇത് റോഡ് മുറിച്ചുകടക്കുന്ന കാൽനടയാത്രക്കാർക്കും, പ്രത്യേകിച്ച് വിദ്യാർത്ഥികൾക്കും മുതിർന്ന പൗരന്മാർക്കും വലിയ അപകട ഭീഷണി സൃഷ്ടിക്കുന്നുണ്ട്. വാഹനയാത്രക്കാർക്ക് സീബ്ര ലൈനുകൾ വ്യക്തമാകാത്തതിനാൽ നഗരത്തിൽ അപകടങ്ങൾ വർദ്ധിച്ചുവരുന്നതായും യൂത്ത് ലീഗ് തളിപ്പറമ്പ മുനിസിപ്പൽ കമ്മിറ്റി ചർച്ചയിൽ പറഞ്ഞു.

​ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യമായ ചിറവക്കിലെ ബസ് സ്റ്റോപ്പ് നിർമ്മാണവും നിലവിൽ പാതിവഴിയിൽ നിലനിൽക്കുകയാണ്നിർമ്മാണം പൂർത്തിയാകാത്തതിനാൽ മഴയിലും വെയിലിലും നിന്ന് രക്ഷതേടാൻ കഴിയാതെ ദുരിതത്തിലാവുകയാണ് യാത്രാക്കാർ. ബസ് കാത്തുനിൽക്കുന്നവർക്ക് ഇരിക്കാൻപോലും ഇടമില്ലാത്ത അവസ്ഥയാണ് ഇപ്പോൾ ചിറവക്കിലെ ബസ്റ്റോപ്പ് ഉള്ളത് .​ഈ രണ്ട് പ്രധാന പ്രശ്നങ്ങളും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

നഗരത്തിലെ മുഴുവൻ പ്രധാന റോഡുകളിലും ജങ്ഷനുകളിലും സീബ്ര ലൈനുകൾ അടിയന്തരമായി പുനഃസ്ഥാപിക്കുക.അപകടങ്ങൾ ഒഴിവാക്കാൻ ആവശ്യമായ റോഡ് സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുക.മുടങ്ങിക്കിടക്കുന്ന ചിറവക്ക് ബസ് സ്റ്റോപ്പ് നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കി യാത്രക്കാർക്കായി തുറന്നുകൊടുക്കുക.

പൊതുജനങ്ങളുടെ ജീവന് ഭീഷണിയാകുന്ന ഈ കാര്യങ്ങളിൽ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും നിവേദനത്തിൽ യൂത്ത് ലീഗ് മുന്നറിയിപ്പ് നൽകി. അസിസ്റ്റന്റ് എഞ്ചിനീയർ നിവേദനം സ്വീകരിക്കുകയും പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.

തളിപ്പറമ്പ മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ് കെ മുഹമ്മദ്‌ അഷ്‌റഫ്‌, ജന സെക്രട്ടറി പിഎ. ഇർഫാൻ ഭാരവാഹികളായ കെ എൻ അൻഷാദ്, സിപി നൗഫൽ, ശുഹൈൽ കാര്യാമ്പലം എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.

Content Highlight: Deteriorated road safety in Taliparamba and stalled construction of the Chiravakku bus stop: Youth League submits memorandum to PWD Assistant Engineer.

Next TV

Related Stories
കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

Jul 22, 2026 10:12 PM

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി മരിച്ചു

കണ്ണാടിപ്പറമ്പിൽ അമ്പലക്കുളത്തിൽ കാൽവഴുതി വീണ യുവാവ് മുങ്ങി...

Read More >>
രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

Jul 22, 2026 09:19 PM

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം സംഘടിപ്പിച്ചു

രാഹുൽഗാന്ധിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധം...

Read More >>
ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

Jul 22, 2026 09:12 PM

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ് കേസെടുത്തു

ആംബുലൻസ് ഡ്രൈവർമാർ തമ്മിൽ സംഘർഷം, പൊലീസ്...

Read More >>
തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

Jul 22, 2026 09:04 PM

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: കണ്ണൂരിൽ സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ കേസ്

തൊണ്ടയിൽ മീൻമുള്ള് തറച്ചതിനെ തുടർന്ന് നൽകിയ ചികിത്സയിൽ പിഴവ്: സ്വകാര്യ ആശുപത്രി ഡോക്ടർക്കെതിരെ...

Read More >>
രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

Jul 22, 2026 06:59 PM

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെഎസ്‍യു

രാഹുൽ ​ഗാന്ധിയെ കയ്യേറ്റം ചെയ്ത സംഭവം‌; നാളെ സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത്...

Read More >>
കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

Jul 22, 2026 05:34 PM

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം നടത്തി

കേന്ദ്ര ഭരണകൂട ഭീകരതയ്ക്കെതിരെ എൻജിഒ അസോസിയേഷൻ തളിപ്പറമ്പ് ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ സംഗമം...

Read More >>
Top Stories

News Roundup

GCC News

Entertainment News