കൊച്ചി: സംസ്ഥാനത്ത് സ്വർണവില വീണ്ടും ഉയർന്നു. ഇന്ന് പവന് 560 രൂപ വർധിച്ചതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,08,000 ആയി. ഗ്രാമിന് 70 രൂപ ഉയർന്ന് 13,500 എന്നതാണ് ഇന്നത്തെ നിരക്ക്.
ഇന്നലെ മാത്രം പവൻ വിലയിൽ ₹1,680 വർധന രേഖപ്പെടുത്തിയിരുന്നു. തുടർച്ചയായ വിലക്കയറ്റത്തോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് സ്വർണവില എത്തിയത്.
അമേരിക്ക–ഇറാൻ സംഘർഷം ശക്തമായതിനെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില ഉയർന്നതും, അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് പലിശനിരക്കിൽ മാറ്റം വരുത്താൻ സാധ്യത കുറവാണെന്ന റിപ്പോർട്ടുകളും സ്വർണവിലയെ സ്വാധീനിച്ചതായി വിപണി നിരീക്ഷകർ വിലയിരുത്തുന്നു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങൾക്കനുസരിച്ച് വരും ദിവസങ്ങളിലും സംസ്ഥാനത്തെ സ്വർണവിലയിൽ ഏറ്റക്കുറച്ചിലുകൾ തുടരാൻ സാധ്യതയുണ്ട്. ഈ വർഷം ജനുവരി 29-ന് രേഖപ്പെടുത്തിയ ₹1,31,160 ആണ് സംസ്ഥാനത്തെ പവൻ സ്വർണവിലയിലെ റെക്കോർഡ്. ഡിസംബർ 23-നാണ് പവൻ വില ആദ്യമായി ₹1 ലക്ഷം കടന്നത്.
Content Highlight: Gold prices have surged again in the state; the price per sovereign has increased by ₹560




































