കുടിയാന്‍മല: പകുതിവിലക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ് നടത്തിയ തളിപ്പറമ്പിലെ സീഡ് സൊസൈറ്റി സെക്രട്ടറി സുബൈറിനെതിരെ കുടിയാന്‍മലയിലും കേസെടുത്തു. ഇന്നലെ പരിയാരം പോലീസും സുബൈറിന്റെ പേരില്‍ കേസെടുത്തിരുന്നു. അനന്തുകൃഷ്ണന്‍, രാജാമണി എന്നിവരും കേസില്‍ പ്രതികളാണ്.

നടുവില്‍ മണ്ടളത്തെ കല്ലെടുക്കനാനിക്കല്‍ സില്‍വിൻ്റെ (37) പരാതിയിലാണ് കേസ്. ഇവര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നായി 5,93,225 രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
Half Price Fraud