കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യത

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യത
Feb 22, 2025 07:13 PM | By Sufaija PP

കനത്ത ചൂടിനാശ്വാസമായി കേരളത്തില്‍ നേരിയ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.ഇന്ന് ആറ് ജില്ലകളില്‍ നേരിയ മഴ ലഭിച്ചേക്കാമെന്നാണ് അറിയിപ്പ്. കൊല്ലം, ആലപ്പുഴ, എറണാകുളം, കോഴിക്കോട് കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് മഴ ലഭിക്കാൻ സാദ്ധ്യതയുള്ളത്.

ഫെബ്രുവരി 23: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം

ഫെബ്രുവരി 24: കണ്ണൂർ, കാസർകോട്

ഫെബ്രുവരി 25: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി

ഫെബ്രുവരി 26: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്കുള്ള സാദ്ധ്യതയുള്ളത്.

കന്യാകുമാരി തീരത്ത് നാളെ ഉച്ചയ്ക്ക് 02.30 മുതല്‍ രാത്രി 11.30 വരെ 0.9 മുതല്‍ 1.0 മീറ്റർ വരെ ഉയർന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാദ്ധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. എന്നാല്‍ കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല.

കടലാക്രമണത്തിന് സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് അറിയിപ്പ്. കടല്‍ക്ഷോഭം രൂക്ഷമാകാൻ സാദ്ധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയർന്ന തിരമാലക്കും സാദ്ധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളിലും ശ്രദ്ധ പുലർത്തേണ്ടതാണ്.

മത്സ്യബന്ധന യാനങ്ങള്‍ (ബോട്ട്, വള്ളം, മുതലായവ) ഹാർബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാദ്ധ്യത ഒഴിവാക്കാം. മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.

 ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കുക.തീരശോഷണത്തിനു സാദ്ധ്യതയുള്ളതിനാല്‍ പ്രത്യേകം ജാഗ്രത പുലർത്തുക.


Light rain

Next TV

Related Stories
നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

Mar 21, 2025 10:54 PM

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി, പിഴ ചുമത്തി

നിരോധിത പ്ലാസ്റ്റിക് കടത്തിയ ലോറി പിടികൂടി. പിഴ...

Read More >>
വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

Mar 21, 2025 10:50 PM

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും നൽകി

വിവാഹ വാർഷിക ദിനത്തിൽ വായനശാലക്ക് കെറ്റിലും സ്റ്റീൽ ഗ്ലാസും...

Read More >>
തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

Mar 21, 2025 10:00 PM

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു

തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം...

Read More >>
ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

Mar 21, 2025 09:50 PM

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും സംഘടിപ്പിച്ചു

ലോക വന ദിനാചരണവും വനം വകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും...

Read More >>
സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ

Mar 21, 2025 09:07 PM

സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ് കുമാർ

സ്കൂൾ ബസുകളിൽ ഒരു വിട്ടുവീഴ്ചക്കുമില്ല, ‘മെയ് മാസത്തിനകം 4 ക്യാമറകൾ സ്ഥാപിച്ചിരിക്കണം' ; ഉറപ്പിച്ച് ഗണേഷ്...

Read More >>
അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

Mar 21, 2025 08:22 PM

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്...

Read More >>
Top Stories










Entertainment News