കണ്ണൂർ വനം ഡിവിഷൻ തളിപ്പറമ്പ് എഞ്ചിന്റെയും ഹരിത കേരളം മിഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഹരിത കേരളം മിഷൻ മാലിന്യമുക്തം നവ കേരള ജനകീയ ക്യാമ്പയിനിന്റെ ഭാഗമായി ലോക വനദിനാചരണവും വനംവകുപ്പ് ജീവനക്കാർക്കും ഇക്കോ ടൂറിസം ജീവനക്കാർക്കുമുള്ള ഏകദിന പരിശീലനവും തളിപ്പറമ്പ് റെയിഞ്ച് ഓഫീസ് ഹാളിൽ വച്ച് നടന്നു.

പരിപാടിയിൽ സി പ്രദീപൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സ്വാഗതം പറഞ്ഞു. തളിപ്പറമ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ സനൂപ് കൃഷ്ണൻ പി വി ഉദ്ഘാടനം ചെയ്തു. വനദിനാചരണത്തിന്റെ ഭാഗമായി റെയിഞ്ച് കോമ്പൗണ്ടിൽ മൂന്നിടങ്ങളിലായി വേനൽക്കാലത്ത് പക്ഷികൾക്ക് ദാഹജലം നൽകുന്നതിനായി മൺചട്ടികളിൽ കുടിവെള്ളം സ്ഥാപിക്കുകയും ഫലവൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുകയും ചെയ്തു.
തുടർന്ന് ഹരിത ടൂറിസം രംഗത്തെ ജൈവഅജൈവമാലിന്യ സംസ്കരണ പ്രവർത്തനങ്ങളെപ്പറ്റി ഇ കെ സോമശേഖരൻ വിശദീകരിച്ചു. വനമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പരിപാലനം ടൂറിസം എന്നിവയെപ്പറ്റി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജിജിൽ ക്ലാസ് എടുത്തു. വന നിയമങ്ങൾ ഹരിത നിയമങ്ങൾ എന്നിവയെപ്പറ്റി രതീഷ് സംസാരിച്ചു.
World Forest Day celebration