തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയുടെ നേതൃത്വത്തില്‍ ഇഫ്താര്‍സംഗമം സംഘടിപ്പിച്ചു.ചെയര്‍പേഴ്‌സന്‍ മുര്‍ഷിത കൊങ്ങായി പരിപാടി ഉദ്ഘാടനം ചെയ്തു.വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു.

സ്ഥിരം സമിതി ചെയര്‍മാന്‍മാരായ പി.പി.മുഹമ്മദ്‌നിസാര്‍, എം.കെ.ഷബിത, പി.റജില, കെ.നബീസബീവി, കെ.പി.ഖദീജ, കൗണ്‍സിലര്‍മാരായ കെ.വല്‍സരാജന്‍, ഇ.കുഞ്ഞിരാമന്‍, നഗരസഭാ സെക്രട്ടെറി കെ.പി.സുബൈര്‍ എന്നിവര്‍ പ്രസംഗിച്ചു.വിവിധ മല്‍സരങ്ങളില്‍ വിജയിച്ച ബഡ്‌സ് സ്‌ക്കൂള്‍ കുട്ടികള്‍ക്ക് ഉപഹാരങ്ങല്‍ നല്‍കി.
മുന്‍ വൈസ് ചെയര്‍മാന്‍ ടി.ബാലകൃഷ്ണന്‍, മുസ്ലിംലീഗ് ജില്ലാ സെക്രട്ടെറി പി.കെ.സുബൈര്‍, വ്യാപാരി വ്യവസായി ഏകോപനസമിതി തളിപ്പറമ്പ് യൂണിറ്റ് പ്രസിഡന്റ് കെ.എസ്.റിയാസ്, ജന.സെക്രട്ടെറി വി.താജുദ്ദീന്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് അഡ്വ.ടി.ആര്‍.മോഹന്‍ദാസ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജന.സെക്രട്ടെറി രാഹുല്‍ വെച്ചിയോട്ട് തുടങ്ങിയവര്‍ ഉള്‍പ്പെടെ. മുന്നൂറോളം പേര്‍ പങ്കെടുത്തു.
Iftar gathering