മയ്യിൽ: വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി കയരളം നോർത്ത് എ.എൽ.പി. സ്കൂൾ മെറിറ്റ് മീറ്റ് സംഘടിപ്പിച്ചു. തളിപ്പറമ്പ് സൗത്ത് എ.ഇ.ഒ ജാൻസി ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ടി.പി. പ്രശാന്ത് അധ്യക്ഷനായി. മയ്യിൽ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രവി മാണിക്കോത്ത്, എ പി സുചിത്ര എന്നിവർ സംസാരിച്ചു.

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും ജേർണലിസം& മീഡിയ സ്റ്റഡീസ് മാസ് കമ്മ്യൂണിക്കേഷനിൽ ഡോക്ടറേറ്റ് നേടിയ പൂർവ്വ വിദ്യാർത്ഥി ഡോ. മുഹമ്മദ് ആഷിക്കിനെ ചടങ്ങിൽ അനുമോദിച്ചു. കെ എസ് പി പി ടി എ ജില്ലാ കലോത്സവം നാടൻപാട്ട് മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെ ജി അധ്യാപകരായ സി സി ധന്യ, കെ ശ്രുതി എന്നിവരെയും ഐ ക്യു കാർണിവൽ ടാലന്റ് സെർച്ച് സ്കോളർഷിപ്പ് കരസ്ഥമാക്കിയ പ്രീപ്രൈമറി വിദ്യാർത്ഥികളെയും ചടങ്ങിൽ അനുമോദിച്ചു.
ജാൻസി ജോൺ ഉപഹാരം സമ്മാനിച്ചു. ചടങ്ങിൽ എൻഡോവ്മെന്റ് വിതരണവും ക്യാഷ് അവാർഡ് വിതരണവും നടന്നു. രവി മാണിക്കോത്ത്, എ പി സുചിത്ര, എം ഗീത എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. പ്രധാനധ്യാപിക എം ഗീത സ്വാഗതവും സ്റ്റാഫ് സെക്രട്ടറി വി സി മുജീബ് നന്ദിയും പറഞ്ഞു.
Kayaralam North ALP school