കോഴിക്കോട് : ഈങ്ങാപ്പുഴ പുതുപ്പാടി കക്കാട് സ്വദേശി ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയ ഭര്‍ത്താവ് പിടിയില്‍. കക്കാട് സ്വദേശിയായി യാസിറാണ് പൊലീസിന്റെ പിടിയിലായത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച കാറും പൊലിസ് പിടിച്ചെടുത്തു. കോഴിക്കോട് മെഡിക്കല്‍ കോളജ് ക്യാഷ്യാലിറ്റിക്ക് സമീപത്തുവച്ച് നാട്ടുകാര്‍ പിടികൂടി പൊലീസിനെ എല്‍പ്പിക്കുകയായിരുന്നു.

അക്രമം തടയുന്നതിനിടെ ഷിബിലയുടെ പിതാവ് കക്കാട് നാക്കിലമ്പാട് അബ്ദുറഹ്മാനും ഭാര്യ ഹസീനയ്ക്കും വെട്ടേറ്റിരുന്നു. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ലഹരി ഉപയോഗിച്ച ശേഷമാണ് യാസിര്‍ ആക്രമണം നടത്തിയതെന്നാണ് പ്രാഥമിക വിവരം. മൂന്നു വയസുകാരിയായ മകളുടെ മുന്നില്‍വച്ചാണ് ഷിബിലയെ കൊലപ്പെടുത്തിയത്. ലഹരി മാഫിയയുടെ പ്രധാന കണ്ണിയാണ് യാസിര്‍ എന്നാണ് നാട്ടുകാര്‍ പറയുന്നത്. യാസിര്‍ ഷിബിലയെ നിരന്തരം ഉപദ്രവിച്ചിരുന്നു. . കഴിഞ്ഞ ആഴ്ച ലഹരി ഉപയോഗിച്ച് ബേധം നഷ്ടപ്പെട്ട യാസിര്‍ ഷിബിലയുടെയും കുട്ടിയുടെയും വസ്ത്രങ്ങള്‍ ഉള്‍പ്പെടെ കത്തിച്ചുവെന്നും നാട്ടുകാര്‍ പറഞ്ഞു.
Husband in custody