ധർമ്മശാല:മാലിന്യ മുക്ത നവകേരളം നഗര സൗന്ദര്യ വൽക്കരണം ഹരിത വീഥിയുടെ ഉൽഘാടനം ജില്ലാ കലക്ടർ അരുൺ കെ. വിജയൻ പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിന് സമീപം നിർവ്വഹിച്ചു.

നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.വി. പ്രേമരാജൻ ചടങ്ങിന് സ്വാഗതവും ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ. മുഹമ്മദ് കുഞ്ഞി നന്ദിയും രേഖപ്പെടുത്തി.
സ്ഥിരംസമിതി അധ്യക്ഷന്മാരായ കെ.വി.പ്രേമരാജൻ, എം.ആമിന ടീച്ചർ, പി.കെ.മുഹമ്മദ് കുഞ്ഞി, ഓമന മുരളീധരൻ, കെ.പി.ഉണ്ണികൃഷ്ണൻ, കൗൺസിലർമാരായ ടി.കെ.വി. നാരായണൻ, എം.പി. നളിനി, ആയുർവ്വേദ മെഡിക്കൽ കോളേജ് എം.ഡി. പ്രൊ. ഇ. കുഞ്ഞിരാമൻ, കെ.ആർ.പി ഹരിതകേരള മിഷൻ പ്രതിനിധി കെ.ശോഭ, എം.വി.വേണുഗോപാലൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
District Collector Arun K. inaugurated the Green Path of Antur Municipality