ചെറിയ ഇടവേളക്കു ശേഷം പകല് താപനിലയില് സംസ്ഥാനത്തു വലിയ വര്ധനവ്. ഇന്നലെ സംസ്ഥാനത്ത് ഏറ്റവും ഉയര്ന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂര് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (38.1 ഡിഗ്രി).ഈ വര്ഷം രേഖപ്പെടുത്തിയ ഉയര്ന്ന ചൂടാണിത്.

പാലക്കാട് (37.4 ഡിഗ്രി) രേഖപ്പെടുത്തി. രാജ്യത്ത് ഇന്നലെ രേഖപ്പെടുത്തിയ ഉയര്ന്ന താപനില ചന്ദ്രപുര് 45.6 ഡിഗ്രി (മഹാരാഷ്ട്ര). കഴിഞ്ഞ വര്ഷം ഇതേദിവസം പാലക്കാട് രേഖപ്പെടുത്തിയത് 40.5 ഡിഗ്രി, കണ്ണൂര് (38.3 ഡിഗ്രി). മുന്വര്ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ഏപ്രില് മാസത്തില് ഇതുവരെ ഉയര്ന്ന താപനിലയില് കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം വേനല് മഴയില് കാര്യമായ വര്ധനവും. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപ്പെട്ട വേനല് മഴക്ക് സാധ്യതയുണ്ട്.
Daytime temperatures rise