നാളികേര കർഷകർ നേരിടുന്ന പ്രതിസന്ധികളിലോന്നാണ് ചെമ്പൻ ചെല്ലിയുടെ ആക്രമണം. കായ്ക്കാറയതും മറ്റുമായി നിരവധി തെങ്ങുകളാണ് നശിച്ചുപോകുന്നത്. ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിള നിന്നും തെങ്ങ് കർഷകരെ സംരക്ഷിക്കുന്നതിനായി ആന്തൂർ നഗരസഭാ കൃഷിഭവൻ കേര കർഷക സമിതിയുടെ നേതൃത്വത്തിൽ ചെമ്പൻ ചെല്ലിയുടെ ആക്രമണത്തിനെതിരായുള്ള ജനകീയ പ്രതിരോധ ക്യമ്പയിൻ ആരംഭിച്ചു.

ആദ്യഘട്ടം എന്ന നിലയിൽ നഗരസഭയിലെ 15,16,17 വാർഡുകളിലെ 25 ഹെക്ടർ സ്ഥലത്തെ തെങ്ങു കൃഷിയെ സംരക്ഷിക്കുന്നതിനായാണ് പദ്ധതി രൂപീകരിച്ചത്. കണ്ണൂർ കെ.വി.കെ. യുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നിടപ്പിലാക്കുന്നത്. ക്ലസ്റ്റർ കൺ വീനർ ശ്രി രഘൂത്തമൻറെ നേതൃത്വത്തിവുള്ള 25 അംഗ വളണ്ടിയർ മാർ പ്രവർത്തനത്തിന് ചുക്കാൻ പിടിക്കുന്നു. കമ്പിൽ കടവ് വായനശാലയിൽ വെച്ച് നടന്ന. ജനകീയ ക്യാമ്പയിനിൻറെ ഔപചാരിക മായ ഉൽഘാടനം നഗരസഭാ ചെയർമാൻ പി. മുകുന്ദൻ നിർവ്വഹിച്ചു. വൈസ് ചെയർ പേഴ്സൺ വി സതീദേവി അദ്ധ്യക്ഷത വഹിച്ചു.
കൃഷി ഡെപ്യൂട്ടി ഡയരക്ർ സീമ സഹദേവൻ പദ്ധതി പ്രവർത്തനം വിശദീകരിച്ചു. കെ.വി.കെ. മേധാവി ഡോ. പി. ജയരാജ്. , ഡോ. മഞ്ജുകെ.വി എന്നിവർ ക്ലാസെടുത്തു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.വി പ്രേമരാജൻ മാസ്റ്റർ, കെ.പി.ഉണ്ണികൃഷ്ണൻ മാസ്റ്റർ , കൗൺസിലർമാരായ കെ.വി.ജയശ്രീ, അജ്ഞന ഇ , കർഷകരായ സുധീർ.കെ, ബാലകൃഷ്ണൻ വി, രാഘവൻ , അജയകുമാർ. പി കെ. രഘുനാഥൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കൃഷിഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും കൃഷി അസിസ്റ്റനറ് നിരഞ്ജന കെ.കെ. നന്ദിയും പറഞ്ഞു.
Anthoor Municipality organized a public campaign