മയ്യിൽ : ഗതാഗതതടസ്സം നേരിടുന്ന ബാവുപ്പറമ്പ്-മയ്യിൽ കൊളോളം വിമാനത്താവളം റോഡ് പ്രവൃത്തി ഉടൻ നടപ്പാക്കണമെന്ന് സിപിഐ കുറ്റ്യാട്ടൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ എക്സിക്യുട്ടീവ് അംഗം വേലിക്കാത്ത് രാഘവൻ ഉദ്ഘാടനം ചെയ്തു. പി.കെ. മധു സൂദനൻ അധ്യക്ഷതവഹിച്ചു. കെ.വി. ഗോപിനാഥ്, ഉത്തമൻ വേ ലിക്കാത്ത്, കെ.എം. മനോജ്, കെ.സി. രാമചന്ദ്രൻ എന്നിവർ സം സാരിച്ചു. ഭാരവാഹികൾ: പി. പുരുഷോത്തമൻ (സെക്ര.), പി.പി. വി നയൻ (ജോ. സെക്ര.).
CPI