കണ്ണൂർ : ലഹരിക്കെതിരെ എക്സൈസ് - ആഭ്യന്തര വകുപ്പുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കണ്ണൂർ ജില്ലാ എക്സൈസ് ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.

വിദ്യാർത്ഥികൾ കളക്ടറേറ്റ് ഗേറ്റ് മറികടക്കാൻ ശ്രമിച്ചതോടെയാണ് സംഘർഷമുണ്ടായത്. വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്ത് മാറ്റാൻ ശ്രമിച്ചതോടെ പോലീസിനു നേരെ വാക്കേറ്റവും കൈയ്യാങ്കളിയുമുണ്ടായി. തുടർന്ന് നേതാക്കളായ ഫർഹാൻ മുണ്ടേരി, എം സി അതുൽ തുടങ്ങിയവരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി.
തുടർന്ന് പോലീസ് നടപടിയിൽ പ്രതിഷേധിച്ച് റോഡിൽ കുത്തിയിരുന്ന പ്രവർത്തകരെ സജീവ് ജോസഫ് എംഎൽഎ ഇടപെട്ടാണ് അനുനയിപ്പിച്ചത്.കലക്ടറേറ്റിനു മുന്നിൽ നടന്ന പ്രതിഷേധത്തിൽ കെ എസ് യു ജില്ലാ പ്രസിഡണ്ട് എം സി അതുൽ അധ്യക്ഷനായി. സംസ്ഥാന ജന.സെക്രട്ടറി ഫർഹാൻ മുണ്ടേരി, അമൽ തോമസ് എന്നിവർ സംസാരിച്ചു. ആഷിത്ത് അശോകൻ , രാഗേഷ് ബാലൻ, അർജുൻ കോറോം തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.
KSU Kannur District Committee