കോഴിക്കോട്: കോഴിക്കോട് പന്തീരാങ്കാവിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ഇന്നോവ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

കണ്ണൂർ നാറാത്ത് സ്വദേശി പുത്തൻപുരയിൽ ഷിഫാസ് (19) ആണ് മരിച്ചത്. പരിക്കേറ്റ നാല് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരിച്ച ഷിഫാസ് തളിപ്പറമ്പ് സർ സയ്യിദ്ഇ ൻസ്റ്റിറ്റ്യൂട്ട് ബികോം രണ്ടാം വർഷ വിദ്യാർത്ഥിയാണ്. ആദരസൂചകമായി കോളേജിന്ഇ ന്ന് അവധിയാണ്. പരീക്ഷകൾക്ക് മാറ്റമില്ല.
Accident