തളിപ്പറമ്പ: കരിമ്പം കൾച്ചറൽ സെന്റർ ലൈബ്രറി ആൻഡ് റീഡിങ് റൂമിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കൾച്ചറൽ സെന്റർ ഹാളിൽ ചേർന്ന ജനറൽ ബോഡി യോഗത്തിൽ കുര്യൻ തോമസ് പ്രസിഡന്റ്, പ്രിയപ്പൻ മാസ്റ്റർ വൈസ് പ്രസിഡന്റ്, കെ പി എം റിയാസുദ്ദീൻ ജനറൽ സിക്രട്ടറി, സി ഗോവിന്ദൻ ജോ. സിക്രട്ടറി എന്നിവരെ ഭാരവാഹികളായി പതിനഞ്ചു അംഗ പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

ജനറൽ ബോഡി യോഗത്തിൽ കെ പി എം റിയാസുദ്ദീൻ അധ്യക്ഷത വഹിച്ചു. സി രാഹുൽ, എ സി മാത്യു, പ്രിയപ്പൻ മാസ്റ്റർ, പി വി സതീശൻ, എം സന്തോഷ്, സി കെ അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.
karimbam cultural centre