ആന്തൂർ നഗരസഭാ കൃഷിഭവൻ ജനകീയാസൂത്രണ പദ്ധതി 2024-25 പ്രകാരം നിർമ്മിച്ച കിസാൻ ഹാൾ ആന്തൂർ നഗരസഭാ ചെയർമാൻ ശ്രീ. പി. മുകുന്ദൻ ഉൽഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ വി. സതീദേവി അദ്ധ്യക്ഷത വഹിച്ചു. മുൻസിപ്പൽ സെക്രട്ടറി പി.എം. അനീഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ഫാം പ്ലാൻ ഗ്രൂപ്പ് അംഗങ്ങൾക്കുള്ള ഉൽപാദന ഉപാദികളുടെ വിതരണ ഉൽഘാടനം കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ സുഷ ബി. നിർവ്വഹിച്ചു. കെ.വി. പ്രേമരാജൻ മാസ്റ്റർ , എം. ആമിന ടീച്ചർ , പി.കെ. മുഹമ്മദ് കുഞ്ഞി, ഓമനാ മുരളീധരൻ , കെ.പി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, ടി.കെ.വി. നാരായണൻ , സി .ബാലകൃഷ്ണൻ , പി.കെ മുജീബ് റഹിമാൻ , സുനിൽകുമാർ പി, എം.വി. ജനാർദ്ദനൻ , കെ.പി. ആദം കുട്ടി എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ രാമകൃഷ്ണൻ മാവില സ്വാഗതവും , കൃഷി അസിസ്റ്റൻ്റ് സജിത്കുമാർ പി.കെ നന്ദിയും പറഞ്ഞു.
kisan hall