ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് ഗ്രീൻകോ മാളിന് 10000 രൂപയും എ. ആർ ടീ സ്റ്റാൾ, ഗ്രീൻ വില്ലാസ് ക്വാർട്ടേഴ്‌സ് എന്ന സ്ഥാപനങ്ങൾക്ക് 5000 രൂപ വീതവും പിഴ ചുമത്തി.

കരിക്കിൻകുളത്ത് സ്ഥിതി ചെയ്യുന്ന ഗ്രീൻകോ മാളിൽ പ്രവർത്തിച്ചു വരുന്ന ഹൈപ്പർ മാർക്കറ്റിൽ നിന്നുള്ള കാലാവധി കഴിഞ്ഞ ഭക്ഷ്യ ഉൽപ്പന്നങ്ങളും കോസ്മെറ്റിക് ഐറ്റംസും അടക്കമുള്ളവ മാളിന് പുറകിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനും മാളിൽ പ്രവർത്തിച്ചു വരുന്ന ഗ്രീൻകോ ലാബിൽ നിന്നുള്ള ഇമേജ് വേസ്റ്റ് അടക്കമുള്ളവ പ്രദേശത്ത് കൂട്ടി ഇട്ടതിനും കത്തിച്ചതിനും ഭക്ഷണാവശിഷ്ടങ്ങൾ പല ഇടങ്ങളിലായി വലിച്ചെറിഞ്ഞതിനു മാണ് സ്‌ക്വാഡ് മാളിന് 10000 രൂപ പിഴ ചുമത്തിയത്.
എ. ആർ ടീ സ്റ്റാളിൽ നിന്നുള്ള മലിന ജലം പൈപ്പ് വഴി പൊതു ഓടയിലേക്ക് ഒഴുക്കി വിട്ടതിനു സ്‌ക്വാഡ് 5000 രൂപയും പിഴ ചുമത്തി. ഗ്രീൻ വില്ലാസ് ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റു ജൈവ - അജൈവ മാലിന്യങ്ങളും കൂട്ടി ഇട്ട് കത്തിച്ചതിന് ക്വാർട്ടേഴ്സിനും സ്‌ക്വാഡ് 5000 രൂപ പിഴ ചുമത്തി.
പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സുമിൽ കെ വി തുടങ്ങിയവർ പങ്കെടുത്തു.
Waste