പരിയാരം: എലിവിഷം കഴിച്ച രോഗി കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജില്‍ അക്രമം നടത്തി, ക്വാഷാലിറ്റിയുടെ കബോഡ് തകര്‍ത്തു.

ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. എലിവിഷം കഴിച്ചതിനെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ നിന്ന് റഫര്‍ ചെയ്ത് മെഡിക്കല്‍ കോളജിലെത്തിയ വാരം എളയാവൂര്‍ സ്വദേശി പുത്തന്‍പുരയില്‍ പി.പി.വിനീത് (26) ആണ് അക്രമം നടത്തിയത്.
രോഗി പെട്ടന്ന് അക്രമസക്തനാകുകയും കബോഡ് ചവിട്ടി തകര്‍ക്കുകയുമായിരുന്നു.ആശുപത്രി സെക്യൂരിറ്റി ജീവനക്കാരും കണ്ണൂര്‍ ഗവ മെഡിക്കല്‍ കോളജിലെ പോലീസ് എയ്ഡ് പോസ്റ്റിലെ സീനിയര്‍ സി.പി.ഒ പി.ആര്‍.ഷിജുവും ചേര്‍ന്ന് ഇയാളെ കീഴ്പ്പെടുത്തി. ഗുരുതരാവസ്ഥയിലുള്ള വിനീത് ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്.
Attack on patient