പഴയങ്ങാടി: മണല്‍കടത്ത് ലോറിയെ പോലീസ് സിനിമാസ്‌റ്റൈലില്‍ പിന്തുടര്‍ന്ന് പിടികൂടി, ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച ഡ്രൈവര്‍ അറസ്റ്റില്‍.പഴയങ്ങാടി ഇന്‍സ്‌പെക്ടര്‍ എന്‍.കെ.സത്യനാഥന്റെ നേതൃത്വത്തിലാണ് പോലീസ് സാഹസികമായി മണല്‍ ലോറി പിടികൂടിയത്.

മാട്ടൂല്‍ സൗത്ത് ഹോമിയോ ഡിസ്‌പെന്‍സറിക്ക് സമീപത്തെ ഇ.ടി.പി ഹൗസില്‍ ഇ.ടി.പി യൂനുസ്(44)നെയാണ് അറസ്റ്റ് ചെയ്തത്.ഇന്ന് പുലര്‍ച്ചെ 3.15 നാണ് സംഭവം നടന്നത്.
നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിക്കിടെ മാട്ടൂല്‍ നോര്‍ത്ത് സ്ട്രീറ്റ് നമ്പര്‍-10 ന് സമീപം കണ്ട ടിപ്പര്‍ലോറിയെ പോലീസ് പിന്തുടര്‍ന്നപ്പോള്‍ മണല്‍ റോഡിലിറക്കി പോലീസ് വാഹനത്തിന് തടസം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ലോറിയെ പിന്തുടര്‍ന്നപ്പോള്‍ നിയന്ത്രണം വിട്ട ലോറി തെങ്ങിലിടിക്കുകയായിരുന്നു.
ഇറങ്ങിയോടിയ യൂനുസിനെ പോലീസ് പിന്നാലെ ചെന്ന്പിടികൂടുകയായിരുന്നു.മണലും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.എ.എസ്.ഐ കെ.ശ്രീകാന്ത്, സീനിയര്‍ സി.പി.ഒ ചന്ദ്രകുമാര്‍, സി.പി.ഒ ശരത്ത്, ഹോംഗാര്‍ഡ് ശശിധരന്‍ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.
police chased and arrested the driver