പരിയാരം: ബി.ജെ.പി നേതാവും ഗുഡ്‌സ് ഓട്ടോറിക്ഷ ഡ്രൈവറുമായ മാതമംഗലം പുനിയങ്കോട് മണിയറ അങ്കണവാടിക്ക് സമീപത്തെ വടക്കേടത്ത് വീട്ടില്‍ കെ.കെ..രാധാകൃഷ്ണനെ(55) വെടിവെച്ചുകൊന്നത് ഭാര്യയുമായുള്ള അവിഹിതബന്ധത്തെ എതിര്‍ത്തതിനെന്ന് പോലീസ്.

സന്തോഷും രാധാകൃഷ്ണന്‍റെ ഭാര്യയും സഹപാഠികളായിരുന്നു. ഈ സൗഹൃദത്തെ ചൊല്ലി രാധാകൃഷ്ണന്‍ ഭാര്യയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രകോപനമായതെന്നും സന്തോഷ് പൊലീസിന് മൊഴി നല്‍കിയിരുന്നു.
ഇന്നലെ രാവിലെ രാധാകൃഷ്ണനെ ആക്രമിക്കുക എന്ന ലക്ഷ്യത്തോടെ പ്രതി ഇയാളുടെ വീട്ടിലെത്തിയിരുന്നു. തൊട്ടുമുമ്പ് രാധാകൃഷ്ണനെ കൊലപ്പെടുത്തുമെന്ന തരത്തിലുള്ള ഒരു ഭീഷണി സന്ദേശം ഇയാൾ തന്റെ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ രാവിലെ കൊലപാതകം നടത്താൻ കഴിയാത്ത തിരിച്ചുപോയ സന്തോഷ് വീട്ടിലെത്തി തോക്കുമായി വൈകിട്ടോടെ മടങ്ങിയെത്തി.
നിർമ്മാണം നടക്കുന്ന വീട്ടിൽ എത്തി രാധാകൃഷ്ണന് നേരെ വെടിയുതിർത്തു. നെഞ്ചിൽ വെടിയേറ്റ രാധാകൃഷ്ണൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. വെടി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിൽ വിവരം അറിയിച്ചത്
"നിന്നോട് ഞാന്‍ പറഞ്ഞത് അല്ലേടാ, എന്റെ പെണ്ണിനെ ഒന്നും ചെയ്യരുതെന്ന്–നിന്റെ കുത്തിക്കഴപ്പ് അല്ലേ-എന്റെ ജീവന്‍പോയാല്‍ ഞാന്‍ സഹിക്കും–പക്ഷെ എന്റെ പെണ്ണ്-നിനക്ക് മാപ്പില്ല"എന്ന് കൊലപാതകത്തിന്റെ തൊട്ട് മുമ്പ് പോസ്റ്റ് ചെയ്തിരുന്നു.
Facebook posts before and after the murder