പത്തനംതിട്ട : കനത്ത ചൂടിനിടെ സംസ്ഥാനത്ത് വേനൽ മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ മൂന്ന് ദിവസം ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കും. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട , ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിൽ നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം, UV ഇൻഡക്സ് വികരണ തോത് ഉയർന്ന് നിൽക്കുകയാണ്. പൊതുജനങ്ങൾ രാവിലെ 11 മുതൽ 3 വരെയുള്ള വെയിൽ ഏൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ സ്ഥാനത്തേയ്ക്ക് മാറണമെന്ന് പൊതുജനങ്ങൾക്ക് നിർദേശമുണ്ട്.
Summer rain