പരിയാരം: കണ്ണൂർ ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകർക്ക് ബേസിക് കോഴ്സ് ഇൻ സെൽഫ് ഡിഫെൻസിൽ പ്രായോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചു. Taekwondo 7th Dan റാങ്ക് ജേതാവും ദേശീയ- അന്തർദേശീയ ചാമ്പ്യനുമായ ഡോക്ടർ വേണുഗോപാലിന്റെ നേതൃത്വത്തിൽ ആണ് വനിതാ ട്രെയിനർമാരുൾപ്പെടെയുള്ള taekwondo ടീം പരിശീലനം നടത്തിയത്.

ആരോഗ്യപ്രവർത്തകരെയടക്കം അക്രമിക്കുന്ന നിരവധി സംഭവങ്ങൾ വർധിച്ചു വരുന്ന പശ്ചാതലത്തിൽ ആണ് ഇത്തരം നൂതനമായ ഒരു പരിശീലനപരിപാടി ആശുപത്രി അധികൃതർ സംഘടിപ്പിച്ചത്. പരിശീലന പരിപാടി കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉൽഘാടനം ചെയ്തു. ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് കെ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. മനോജ് ഡി. കെ, ആർ. എം. ഒ ഡോ. സരിൻ എം എസ്, എമർജൻസി വിഭാഗം തലവൻ ഡോ. മാധവൻ പി. കെ, എ. ആർ. എം. ഒ ഡോ. മനോജ് കുമാർ, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ഡോ.പി. പി ബിനീഷ് എന്നിവർ സംസാരിച്ചു.
ആശുപത്രി അഡ്മിനിസ്ട്രെറ്റിവ് ഓഫീസർ ഡോ. ബിന്ദു. എം. വി സ്വാഗതവും നഴ്സിംഗ് സൂപ്രണ്ട് ശ്രീമതി ലൂസി. പി ജെ നന്ദിയും അറിയിച്ചു. പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സ്വരക്ഷാ പരിശീലനം സംഘടിപ്പിക്കുന്നത് എന്ന് ഡോ. സുദീപ് പറഞ്ഞു.
ജീവനക്കാരുടെ ശാരീരികക്ഷമത, മാനസികമായ അഭിവൃദ്ധി എന്നിവ കൂടിയാണ് സെൽഫ് ഡിഫെൻസ് പ്രോഗ്രാമുകളി ലൂടെ ലക്ഷ്യമാക്കുന്നത് എന്ന് പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് അഭിപ്രായപെട്ടു. പരിശീലനപരിപാടിയിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നഴ്സിംഗ് ജീവനക്കാർ തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.
Self-Defense Course Organized