നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

നിർത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
Apr 4, 2025 01:27 PM | By Sufaija PP

കണ്ണൂർ: മുഴപ്പിലങ്ങാട് എ എ ഫസിഐ ഗോഡൗണിനു സമീപം ദേശീയപാത യിൽ നിർത്തിയിട്ട ലോറി യുടെ പിറകിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന അമ്മയ്ക്ക് പരിക്കേറ്റു. കാപ്പാട് ചോയ്യാൻ മുക്കിലെ ചെവിടൻചാൽ സിൽ സി.സി. ജിതിൻ (ഉ ണ്ണി-38) ആണ് മരിച്ചത്.

വ്യാഴാഴ്ച രാവിലെ 10.30- ഓടെ അമ്മയോടൊപ്പം തലശ്ശേരിയിലേക്ക് പോകുന്നതിനിടയിൽ മുഴപ്പിലങ്ങാട്ടാണ് അപകടം.. ഇരു കൈകൾക്കും പരിക്കേറ്റ അജിത ആശുപത്രിയിൽ ചികിത്സയിലാ ണ്. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂർ ജില്ലാ ആ ശുപത്രി മോർച്ചറിയിലേക്കു മാറ്റി.

വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോർട്ടത്തി നുശേഷം ഉച്ചയ്ക്ക് 12 മുതൽ കാപ്പാട് ചോയിയാൻ മൂലയിലെ വീട്ടിൽ പൊതുദർശനത്തിനുവ യ്ക്കുന്ന മൃതദേഹം ഉച്ചകഴി ഞ്ഞ് മൂന്നിന് പാലയാട് യൂണിവേഴ്സിറ്റി-അണ്ട ല്ലൂർക്കാവ് റോഡിലുള്ള അച്ഛൻ്റെ തറവാട് വീടായ കിളയിൽ വീട്ടുവളപ്പിൽ സംസ്കരിക്കും. ജി തിൻ അവിവാഹിതനാണ്. തോട്ടട റിനോൾട്ട് കാർ ഷോറൂമിലെ മാർക്കറ്റിങ് ജീവനക്കാരനാണ്. അച്ഛൻ: റിട്ട. എസ്ഐ പ ങ്കജാക്ഷൻ. സഹോദര ങ്ങൾ: റിദിൻ (മലേഷ്യ), രാഹുൽ (ബെംഗളൂരു).

bike accident

Next TV

Related Stories
ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

Apr 11, 2025 09:31 AM

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന് പോലീസ്

ആറു വയസ്സുകാരന്റെ കൊലപാതകം: ലൈംഗിക പീഡനശ്രമം ചെറുത്തപ്പോൾ 20 കാരൻ കുളത്തിൽ മുക്കിക്കൊന്നതെന്ന്...

Read More >>
അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

Apr 11, 2025 09:27 AM

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട്

അടുത്ത അഞ്ച് ദിവസം വേനൽ മഴ ശക്തമാകും; കണ്ണൂർ ഉൾപ്പടെ മൂന്ന് ജില്ലകളിൽ യെല്ലോ...

Read More >>
തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

Apr 11, 2025 09:22 AM

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌ തുടക്കമായി

തളിപ്പറമ്പ് നഗരസഭ കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ നടത്തുന്ന വിഷു വിപണനമേളക്ക്‌...

Read More >>
പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

Apr 10, 2025 09:03 PM

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച് സപ്ലൈകോ

പത്തുരൂപ വരെ കുറയും; സബ്‌സിഡി ഇനങ്ങളുടെ വില കുറച്ച്...

Read More >>
പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ കേസ്

Apr 10, 2025 06:30 PM

പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ കേസ്

പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച് ഇലക്ട്രിക്, പ്ലംബിംഗ് സാധനങ്ങൾ വാങ്ങി വ്യാപാരിയെ വഞ്ചിച്ചയാൾക്കെതിരെ...

Read More >>
മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

Apr 10, 2025 06:27 PM

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍ എംപി

മാസപ്പടി കേസില്‍ കുടുങ്ങുമെന്ന ഭയംമൂലം മുഖ്യമന്ത്രിക്ക് വെപ്രാളം; കെ സുധാകരന്‍...

Read More >>
Top Stories

News Roundup