നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍ അന്തരിച്ചു
Apr 4, 2025 04:26 PM | By Sufaija PP

ചെന്നൈ: മലയാള സിനിമയില്‍ ഒരു കാലത്ത് നിരവധി നായക കഥാപാത്രങ്ങളെ അവതരിപ്പിച്ച മുതിര്‍ന്ന നടന്‍ രവികുമാര്‍ (71) അന്തരിച്ചു. എഴുപതുകളിലും എണ്‍പതുകളിലും ബിഗ് സ്ക്രീനിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു അദ്ദേഹം. ഇന്ന് രാവിലെ ഒന്‍പത് മണിയോടെ ചെന്നൈ വേളാച്ചേരിയിലെ പ്രശാന്ത് ആശുപത്രിയിലാണ് അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു.

മലയാളത്തിലും തമിഴിലുമായി നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഒപ്പം ടിവി പരമ്പരകളിലും അഭിനയിച്ചു. ഭൗതികശരീരം ഇന്ന് ചെന്നൈ വല്‍സരവാക്കത്തെ വീട്ടില്‍ എത്തിക്കും. സംസ്കാരം നാളെ ചെന്നൈ പോരൂരില്‍.

തൃശൂര്‍ സ്വദേശികളായ കെ എം കെ മേനോന്‍റെയും ആര്‍ ബാരതിയുടെയും മകനാണ്. ചെന്നൈയില്‍ ആയിരുന്നു ജനനം. 1967 ല്‍ പുറത്തെത്തിയ ഇന്ദുലേഖ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എം കൃഷ്ണന്‍ നായരുടെ സംവിധാനത്തില്‍ 1976 ല്‍ പുറത്തെത്തിയ അമ്മ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയ മുഖമായി മാറി രവികുമാര്‍.

അനുപല്ലവി, അവളുടെ രാവുകൾ, അങ്ങാടി അടക്കം നിരവധി ഹിറ്റുകളില്‍ അഭിനയിച്ചിട്ടുണ്ട്. അവസാനമായി അഭിനയിച്ചത് ആറാട്ട്, സിബിഐ 5 എന്നീ ചിത്രങ്ങളിലാണ്. എൻ സ്വരം പൂവിടും ഗാനമേ, സ്വർണ്ണ മീനിന്റെ തുടങ്ങി മലയാളി തലമുറകളിലൂടെ കേട്ടാസ്വദിക്കുന്ന പല നിത്യഹരിത ഗാനങ്ങളിലും അഭിനയിച്ചത് അദ്ദേഹമായിരുന്നു.

ravikumar

Next TV

Related Stories
അവധിക്കാലത്ത് വായന ലഹരിയുമായി എം. യു .പി .സ്കൂൾ മാട്ടൂലിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ

Apr 5, 2025 09:07 AM

അവധിക്കാലത്ത് വായന ലഹരിയുമായി എം. യു .പി .സ്കൂൾ മാട്ടൂലിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികൾ

അവധിക്കാലത്ത് വായന ലഹരിയുമായി എം. യു .പി .സ്കൂൾ മാട്ടൂലിലെ ഒന്നാം ക്ലാസ്...

Read More >>
പുല്ലാഞ്ഞിയോട് എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കൊടുവിൽ കേശദാനം ചെയ്ത് ശ്രവ്യയും മീനാക്ഷിയും

Apr 5, 2025 09:00 AM

പുല്ലാഞ്ഞിയോട് എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കൊടുവിൽ കേശദാനം ചെയ്ത് ശ്രവ്യയും മീനാക്ഷിയും

പുല്ലാഞ്ഞിയോട് എ എൽ പി സ്കൂളിന്റെ ശതാബ്ദി ആഘോഷങ്ങൾക്കൊടുവിൽ കേശദാനം ചെയ്ത് ശ്രവ്യയും...

Read More >>
പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

Apr 5, 2025 08:15 AM

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ കേസ്

പെൺകുട്ടിയുടെ സഹോദരനെയും പീഡിപ്പിച്ചു; റിമാൻഡിൽ കഴിയുന്ന യുവതിക്കെതിരെ വീണ്ടും പോക്സോ...

Read More >>
മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

Apr 4, 2025 09:33 PM

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്

മാതാവിനെ ആശുപത്രിയിൽ കൊണ്ടു പോകാനെന്ന വ്യാജേന കാറുമായി കടന്നുകളഞ്ഞ സംഭവത്തിൽ മൂന്നു പേർക്കെതിരെ കേസ്...

Read More >>
പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

Apr 4, 2025 09:19 PM

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു

പനി ബാധിച്ച് യുവാവ് ദുബൈയിൽ വെച്ച് മരിച്ചു...

Read More >>
ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

Apr 4, 2025 09:14 PM

ചെറുപുഴയിൽ തേരട്ട ശല്യം കൊണ്ട് ദുരിതത്തിലായി നാട്ടുകാർ

ചെറുപുഴയിൽ തേരട്ട ശല്യം രൂക്ഷം; ദുരിതത്തിലായി...

Read More >>
Top Stories