പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി

പരസ്യബോർഡുകൾ ഉടൻ നീക്കം ചെയ്യണം, ഇല്ലെങ്കിൽ പിഴ; മുന്നറിയിപ്പുമായി കെഎസ്ഇബി
Apr 3, 2025 05:26 PM | By Sufaija PP

കണ്ണൂർ: വൈദ്യുതി പോസ്റ്റുകളിൽ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ നീക്കം ചെയ്യണമെന്ന് കെഎസ്ഇബി. നിർദേശം പാലിച്ചില്ലെങ്കിൽ പിഴ ഈടാക്കുമെന്നുമാണ് കെഎസ്ഇബിയുടെ അറിയിപ്പ്. ഏപ്രില്‍ മാസം 15ന് മുമ്പായി വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ മാറ്റണമെന്ന് കെഎസ്ഇബി വ്യക്തമാക്കി.

ഊര്‍ജ്ജ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയില്‍‍ ചേര്‍ന്ന യോഗത്തില്‍ വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിക്കപ്പെട്ടിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ സ്ഥാപിച്ചവര്‍‍ അടിയന്തിരമായി നീക്കം ചെയ്യണമെന്നും അല്ലാത്തപക്ഷം അവരില്‍ നിന്നും പിഴ ഈടാക്കണമെന്നും തീരുമാനിച്ചതായി കെഎസ്ഇബി അറിയിച്ചു. ഇലക്ട്രിക് പോസ്റ്റുകളിൽ പരസ്യ ബോര്‍ഡുകള്‍, പോസ്റ്ററുകള്‍ എന്നിവ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി ഉത്തരവ് നിലവിലുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.

പരസ്യം സ്ഥാപിച്ചവർ മാറ്റാത്ത പക്ഷം കെ.എസ്.ഇ.ബി ഇവ മാറ്റുകയും ഇതിന് വേണ്ടി വരുന്ന ചെലവ് പരസ്യ ബോര്‍ഡ് സ്ഥാപിച്ചവരില്‍ നിന്നും ഈടാക്കുന്നതുമാണെന്നും അറിയിപ്പിൽ പറയുന്നു.ഇത്തരത്തില്‍ പരസ്യ ബോര്‍ഡുകള്‍ മാറ്റുന്നതിന് ചെലവായ തുക ഈടാക്കുന്നതിനായി അറിയിപ്പ് നല്‍കി 15 ദിവസത്തിനു മുമ്പായി തുക അടച്ചില്ലെങ്കില്‍‍ 12 ശതമാനം പലിശ കൂടി നല്‍കേണ്ടി വരുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

KSEB warns

Next TV

Related Stories
നടന്‍ രവികുമാര്‍ അന്തരിച്ചു

Apr 4, 2025 04:26 PM

നടന്‍ രവികുമാര്‍ അന്തരിച്ചു

നടന്‍ രവികുമാര്‍...

Read More >>
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

Apr 4, 2025 04:24 PM

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി കസ്റ്റഡിയില്‍

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അര്‍ജുന്‍ ആയങ്കി...

Read More >>
ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

Apr 4, 2025 04:22 PM

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ പിടിയിലായി

ഇരുതലമൂരിയുമായി അഞ്ചുപേർ തളിപ്പറമ്പ് വനംവകുപ്പിന്റെ...

Read More >>
ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

Apr 4, 2025 04:17 PM

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം ചെയ്തു

ആന്തൂർ നഗരസഭ ഭിന്നശേഷിക്കാർക്ക് ഇലട്രിക്ക് വീൽ ചെയർ വിതരണം...

Read More >>
എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

Apr 4, 2025 01:32 PM

എഐ ക്യാമറകൾ വീണ്ടും സജീവം; പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400 കോടി

എഐ ക്യാമറകൾ വീണ്ടും സജീവം; പണികിട്ടുക മൂന്ന് പിഴവുകൾക്ക്, പിഴയായി ഇതുവരെ പിരിച്ചെടുത്തത് 400...

Read More >>
കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

Apr 4, 2025 01:30 PM

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും സംഘടിപ്പിച്ചു

കയരളം നോർത്ത് എ.എൽ.പി‌. സ്കൂൾ വാർഷികാഘോഷവും യാത്രയയപ്പും...

Read More >>
Top Stories