ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് കടന്നപ്പള്ളി - പാണപ്പുഴ ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് പടിഞ്ഞാറേക്കരയിൽ പ്രവർത്തിച്ചു വരുന്ന മെഹ്‌റുബ ക്വാട്ടേഴ്സിന് 10000 രൂപ പിഴ ചുമത്തി.

ക്വാർട്ടേഴ്സിൽ നിന്നുള്ള പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ ചെങ്കൽ കൊണ്ട് കെട്ടിയ ടാങ്കിൽ കൂട്ടി ഇട്ട് കത്തിച്ചുവരുന്നതായി പരിശോധനയിൽ കണ്ടെത്തി. ഭക്ഷണാവശിഷ്ടങ്ങളും മറ്റു ജൈവ മാലിന്യങ്ങളും തുറസ്സായി ക്വാർട്ടേഴ്‌സ് പരിസരത്ത് കൂട്ടി ഇട്ടിരിക്കുന്നതായി സ്‌ക്വാഡ് കണ്ടെത്തി. ക്വാർട്ടേഴ്സിന്റെ ചുറ്റുമതിലിനോട് ചേർന്നു കാലപഴക്കം ചെന്ന നിലയിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടി ഇട്ടിരിക്കുന്നതും സ്‌ക്വാഡിന്റെ ശ്രദ്ധയിൽ പെട്ടു.ഉടൻ തന്നെ മാലിന്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും ശാസ്ത്രീയമായി സംസ്‌ക്കരിക്കാനുമുള്ള നിർദേശം സ്‌ക്വാഡ് ക്വാർട്ടേഴ്‌സ് നടത്തിപ്പുകാരന് നൽകി.
10000 രൂപ പിഴ ചുമത്തുകയും തുടർനടപടികൾ സ്വീകരിക്കാൻ പഞ്ചായത്തിന് സ്‌ക്വാഡ് നിർദേശവും നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷറഫ് പി പി സ്‌ക്വാഡ് അംഗം അലൻ ബേബി, ദിബിൽ സി. കെ, കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ ജ്യോതി വി വി തുടങ്ങിയവർ പങ്കെടുത്തു.
Waste disposal