കണ്ണൂരിൽ പൂട്ടിയിട്ട കടയിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിയെ കലക്ടറുടെ ഉത്തരവിൽ മോചിപ്പിച്ചു

കണ്ണൂരിൽ പൂട്ടിയിട്ട കടയിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിയെ കലക്ടറുടെ ഉത്തരവിൽ മോചിപ്പിച്ചു
Apr 10, 2025 03:15 PM | By Sufaija PP

ഇരിട്ടി: കേസിൽപ്പെട്ട് സീൽ ചെയ്ത കടയിലെ ചില്ലുകൂട്ടിൽ കുടുങ്ങിയ കുരുവിയെ തുറന്നു വിട്ടു. ഇരിട്ടിക്കടുത്തെ ഉളിക്കലിലാണ് സംഭവം. കടയുടെ ഷട്ടർ തുറന്ന് കിളിയെ മോചിപ്പിക്കാൻ കലക്ടർ അരുൺ കെ. വിജയൻ ഉളിക്കൽ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകിയതോടെയാണ് കുരുവിയുടെ മോചനം നടന്നത്.

കോടതി ഉത്തരവിനെ തുടർന്ന് പൂട്ടി സീൽ ചെയ്‌ത ഉളിക്കൽ ടൗണിലെ തുണിക്കടയുടെ ചില്ലുകൂടിനുള്ളിൽ രണ്ട് ദിവസമായി കുരുങ്ങിക്കിടന്ന കുരുവിയാണ് ഒടുവിൽ പറന്നകന്നത്. വ്യാപാരികൾ തമ്മിലുള്ള തർക്കം കോടതിയിലെത്തിയതിനെ തുടർന്ന് ആറ് മാസം മുമ്പാണ് കട പൂട്ടി സീൽ ചെയ്‌തത്. സ്ഥാപനത്തിന്റെ്റെ മുൻവശത്ത് ചില്ലുകൂടാണ്. ഇതിന്റെയുള്ളിലാണ് കുരുവി കുടുങ്ങിയത്. കട പൂട്ടി സീൽ ചെയ്തതോടെ കുരുവിക്ക് പുറത്തിറങ്ങാൻ വഴിയില്ലാതായി.

ചില്ലിനിടയിൽ ചിലച്ചുകൊണ്ടിരിക്കെ നാട്ടുകാരാണ് കുരുവിയെ ശ്രദ്ധിച്ചത്. തനിയെ പുറത്തിറങ്ങിപ്പോകുമോ എന്ന് നോക്കി. പക്ഷേ അത് നടന്നില്ല. പൂട്ടി സീൽ ചെയ്‌തതിനാൽ കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനും സാധിക്കില്ല. ചെറിയ വിടവിലൂടെ വെള്ളവും പഴവും നൽകാൻ നാട്ടുകാർ ശ്രമം നടത്തിയിരുന്നു. നാട്ടുകാർ ഫയർഫോഴ്‌സിനെ വിവരം അറിയിച്ചിരുന്നെങ്കിലും കോടതിയുടെ അനുമതിയില്ലാതെ കട തുറക്കാനാവില്ലെന്നാണ് അവരും അറിയിച്ചത്. ഒടുവിൽ കുരുവിയെ കുറിച്ച് ജില്ല മജിസ്ട്രേറ്റ് കൂടിയായ കലക്ടർ അരുൺ കെ. വിജയന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കലക്ടറുടെ സാന്നിദ്ധ്യത്തിൽ നടപടി സ്വീകരിച്ചത്.

A sparrow

Next TV

Related Stories
ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു

Apr 18, 2025 04:51 PM

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ് കേസെടുത്തു

ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം വെടിക്കെട്ട് : കണ്ണപുരം പോലീസ്...

Read More >>
വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി അനീഷ്

Apr 18, 2025 04:43 PM

വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി അനീഷ്

വീണു കിട്ടിയ ഏഴ് പവൻ സ്വർണ്ണമാല ഉടമയെ കണ്ടെത്തി നൽകി മാതൃകയായി കെ.വി...

Read More >>
'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

Apr 18, 2025 02:50 PM

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി രാജേഷ്

'സിനിമ സെറ്റ് പവിത്രമായ സ്ഥലമല്ല'; ലഹരി പരിശോധന എല്ലായിടത്തും നടത്തുമെന്ന് മന്ത്രി എംബി...

Read More >>
വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമം നടത്തിയ ആറു പേർക്കെതിരെ കേസെടുത്തു

Apr 18, 2025 12:22 PM

വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമം നടത്തിയ ആറു പേർക്കെതിരെ കേസെടുത്തു

വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി അക്രമം നടത്തിയ ആറു പേർക്കെതിരെ പോലീസ്...

Read More >>
സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം: അപേക്ഷ ക്ഷണിച്ചു

Apr 18, 2025 12:20 PM

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം: അപേക്ഷ ക്ഷണിച്ചു

സിവില്‍ സര്‍വീസ് പരീക്ഷ പരിശീലനം: അപേക്ഷ...

Read More >>
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ഇന്ന് ദുഃഖ വെള്ളി

Apr 18, 2025 10:28 AM

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ഇന്ന് ദുഃഖ വെള്ളി

യേശുക്രിസ്തുവിന്റെ കുരിശുമരണത്തിൻറെ ഓർമയിൽ ക്രൈസ്തവർ ഇന്ന് ദുഃഖ...

Read More >>
Top Stories