തളിപ്പറമ്പ്: സർവീസിൽ നിന്ന് വിരമിക്കുന്ന പ്രധാന അധ്യാപകർക്ക് കെ.പി. എസ്. ടി. എ.തളിപ്പറമ്പ് നോർത്ത് എച്ച് എം ഫോറം യാത്രയയപ്പ് നൽകി. യാത്രയയപ്പ് സമ്മേളനം മുൻ സംസ്ഥാന വൈസ്. പ്രസിഡണ്ട് കെ.രമേശൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ഓഫീസർമാർ സംഘടനയെ വെല്ലുവിളിക്കുന്നത് വിദ്യാഭ്യാസ രംഗത്ത് കൂടുതൽ അപകടം ഉണ്ടാക്കുമെന്ന് കെ.രമേശൻ പറഞ്ഞു. ജില്ലാ പ്രസിഡണ്ട് യു.കെ. ബാലചന്ദ്രൻ ഉപഹാര സമർപ്പണം നടത്തി. എ.പ്രേംജി അധ്യക്ഷത വഹിച്ചു. പി.വി.സജീവൻ, വി.ബി. കുബേരൻ നമ്പൂതിരി,കെ.വി. മെസ്മർ, എ.കെ.ഉഷ,ടി.അംബരീഷ്, കെ.എസ്.വിനീത്, ടി.ടി. രൂപേഷ്, കെ.പി.വിജേഷ് എം.ബാലകൃഷ്ണൻ,സിബി ഫ്രാൻസിസ്, ടി. ഹേമലത,എൻ.സാറ, വി.രസിത, ഇ.എം.ലത സംസാരിച്ചു. പി.പി. സായിദ സ്വാഗതവും ടി. ബാബു നന്ദിയും പറഞ്ഞു.
KPSTA