മയ്യിൽ: പിഡബ്ല്യുഡി കരാറു കാരനാനെന്ന് വിശ്വസിപ്പിച്ച് വ്യാപാരിയെ കബളിപ്പിച്ച് സാധനങ്ങൾ വാങ്ങി വഞ്ചന, പരാതിയിൽ കോടതി നിർദേശപ്രകാരം മയ്യിൽ പോലീസ്കേസെടുത്തു.

പന്നിയൂർ പള്ളി വയൽ സ്വദേശിയും മയ്യിൽ കമ്പിൽ പ്രവർത്തിക്കുന്ന ഫോക്കസ് വേൾഡ് പ്രൊപ്രൈറ്ററുമായ ടി. ഷാജിമോൻ്റെ പരാതിയിലാണ് വളപട്ടണം റെയിൽവെ സ്റ്റേഷനടുത്ത് പെട്രോൾ പമ്പിന് സമീപം താമസിക്കുന്ന നസീർ എന്ന നസീർ കൊളച്ചേരിക്കെതിരെ വഞ്ചനാകുറ്റമുൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം പോലീസ് കേസെടുത്തത്.
2017 ഡിസംബർ 19 നും 2020 ജൂലായ് 24 നുമിടയിൽ പരാതിക്കാരൻ്റെ ഉടമസ്ഥതയിൽ കമ്പിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ നിന്നും പിഡബ്ല്യുഡി കരാറുകാരനാണെന്ന് വിശ്വസിപ്പിച്ച്1, 18,000 രൂപയുടെ ഇലക്ട്രിക് പ്ലബ്ബിംഗ് സാധനങ്ങൾ കൊണ്ടുപോകുകയും പിന്നീട് ഒരു ലക്ഷം രൂപയുടെവണ്ടി ചെക്ക് നൽകി കബളിപ്പിക്കുകയും ചെയ്തുവെന്ന പരാതിയിലാണ് കേസെടുത്തത്.
Case filed against man