വലിയ തേരട്ടകള്‍ മൂലം പൊറുതിമുട്ടി ഒരു പ്രദേശം. ചെറുപുഴ ഗ്രാമപഞ്ചായത്തിലെ ബാലവാടി റോഡ് ഭാഗത്തെ നിരവധി വീട്ടുകാരാണ് തേരട്ട ശല്യം മൂലം ഭക്ഷണം പോലും കഴിക്കാന്‍ കഴിയാതെ ബുദ്ധിമുട്ടി ജീവിക്കുന്നത്.രണ്ട് ആഴ്ചകള്‍ക്ക് മുന്‍പാണ് ചെറിയ തോതില്‍ പ്രദേശത്ത് വലിയ തേരട്ടകള്‍ കാണപ്പെടാന്‍ തുടങ്ങിയത്. വേനല്‍ മഴ തുടങ്ങിയതോടെ ഇത് വ്യാപകമാകാന്‍ തുടങ്ങി. കിണറുകളിലും പറമ്പിലും വീടുകളുടെ ചുമരുകളിലും അടുക്കളയിലും മുറ്റത്തുമടക്കം തേരട്ടകള്‍ നിറഞ്ഞതോടെ പ്രദേശത്തുകാര്‍ ദുരിതത്തിലായി. ഇതുമൂലം ഭക്ഷണം പോലും ഉണ്ടാക്കാന്‍ ഇവര്‍ പ്രയാസം നേരിടുകയാണ്.

മഴപെയ്താല്‍ ഇവ കൂട്ടമായി ഇഴഞ്ഞെത്തും. ഇവയെ പെറുക്കിയെടുത്ത് കുപ്പിയിലാക്കി ഇടുകയാണ് ചെയ്യുന്നത്. മണ്ണണ്ണ, പെട്രോൾ അടക്കമുള്ളവ ഉപയോഗിച്ച് ഇവയെ നശിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലപ്രദമായില്ല. വീടിൻ്റെ അകത്ത് എത്തുന്നതോടെ ഇവയുടെ ദുർഗന്തം അതിരൂക്ഷമാണ്. ഇത് തലവേദന അടക്കം ഉണ്ടാക്കുന്നതായും ഇവർ പറഞ്ഞൂ. കത്തിച്ചാലാണെങ്കില്‍ രൂക്ഷമായ ദുര്‍ഗന്ധവും അനുഭവപ്പെടും. അടുക്കളയില്‍ ഉണ്ടാക്കിവെച്ച ഭക്ഷണത്തില്‍ തേരട്ടകള്‍ ഇഴഞ്ഞെത്തിയത് മൂലം ഭക്ഷണം അപ്പാടെ ഉപേക്ഷിക്കേണ്ട അവസ്ഥവരെ ചില സന്ദര്‍ഭങ്ങളില്‍ ഉണ്ടായതായി നാട്ടുകാര്‍ പറയുന്നു. അട്ട ശല്യം മൂലം കൃഷികളും വ്യാപകമായി നശിക്കുകയാണ്
Werms