കാസർകോട്: പനി ബാധിച്ച് എരിയാൽ സ്വദേശിയായ യുവാവ് ദുബായിൽ മരിച്ചു. കാസർകോട് എരിയാൽ ബ്ലാർക്കോട്ടെ ഷാഫിയുടേയും ഫാസിലയുടേയും മകൻ റിഷാലാണ്(25) മരിച്ചത്. വ്യാഴാഴ്‌ച വൈകിട്ടായിരുന്നു മരണം. കഴിഞ്ഞ നാലുവർഷമായി ദുബായ് കറാമ അൽ അൽത്താർ സെൻ്ററിൽ ജോലി ചെയ്‌ത് വരികയായിരുന്നു.

പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ ദുബായ് റാശിദ് ആസ്‌പത്രിയിൽ ചികിത്സ തേടിയിരുന്നു. പിന്നീട് താമസ സ്ഥലത്ത് കുഴഞ്ഞ് വീണതിനെ തുടർന്ന് ആസ്‌പത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവധിക്ക് നാട്ടിലെത്താനിരിക്കെയാണ് മരണം സംഭവിച്ചത്. റിഷാൽ അവിവാഹിതനാണ്. സഹോദരങ്ങൾ: റിഫാദ്, റിഷാന. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Rishal