തളിപ്പറമ്പ്: സയ്യിദ് നഗറിലെ ഡ്രൈവിംഗ് സ്കൂൾ കോമ്പൗണ്ടിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച യുവാവ് അറസ്റ്റിലായി. നടുവിൽ പി എച്ച് സി ക്ക് സമീപത്തെ മർവാനെ(30)യാണ് ഇന്ന് പുലർചെ റെയിൽവേ പോലീസിന്റെ സഹായത്തോടെ കോഴിക്കോട് വെച്ച് തളിപ്പറമ്പ് എസ് ഐ ദിനേശൻ കൊതേരി എ എസ് ഐ മുഹമ്മദലി എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്.

ആലക്കോട് റോഡിൽ സയ്യിദ് നഗറിൽ മലബാർ ഡ്രൈവിംഗ് സ്കൂളിനു മുന്നിൽ നിർത്തിയിട്ട് KL 59 R 6398 ഡിയോ സ്കൂട്ടർ ആണ് ഇയാൾ കഴിഞ്ഞ മാസം മോഷ്ടിച്ചത്. ഇയാൾ മോഷണം നടത്തുന്നത് സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ഇതൊക്കെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മറ്റൊരു കേസിൽ ജയിലിൽ ആയിരുന്ന ഇയാൾ മാർച്ച് 6നാണ് ജയിലിൽ നിന്ന് ഇറങ്ങിയത്. ഇതിനുശേഷമാണ് തളിപ്പറമ്പിൽ നിന്ന് സ്കൂട്ടർ മോഷണം നടത്തിയത്.
കുടിയാൻ മലയിലെ ഗവൺമെന്റ് ആശുപത്രി കാന്റീനിൽ ദിവസങ്ങൾക്കു മുമ്പ് നടന്ന കവർച്ച ശ്രമം, കല്ല്യാശ്ശേരി സ്കൂളിൽനിന്ന് പതിനാറായിരം രൂപ കവർന്നത്, എന്നിവ കൂടാതെ കണ്ണപുരം,കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധികളിലും ഉൾപ്പെടെ പതിനഞ്ചോളം മോഷണം കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.
A youth who stole a scooter from a driving school compound