തിരുവനന്തപുരം : കേരളത്തിലെ മുഴുവൻ ജനങ്ങളും കാത്തിരിക്കുന്ന വിജയം 2026ൽ കോൺഗ്രസ് നേടുമെന്ന് ഷാഫി പറമ്പിൽ എംപി. വ്യക്തിപരമായി കിട്ടുന്ന അവസരമായല്ല ഇതിനെ കാണുന്നത്. പാർട്ടിയെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നത്. 2021 അല്ല ആവർത്തിക്കാൻ പോകുന്നത് 2001 ആണ്.

l ആ ഉത്തരവാദത്തമാണ് പാർട്ടി ഏൽപ്പിച്ചത്. പിണറായി വിജയനെതിരായ പോരാട്ടത്തിൽ നിന്നും പിന്നോട്ടില്ല എന്ന് കെ സുധാകരൻ പറഞ്ഞ നിലപാടിൽ ഉറച്ച് നിൽക്കുന്നു. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള റിലേയാണ് ഇനി. 2022ലെ അര്‍ജന്റീനയുടെ ലോകകപ്പ് ജയം പോലെ 2026ൽ UDFന്റെ വിജയം കാത്തിരിക്കുകയാണ് ജനം.
അതിന് ഒരു ടീം എന്ന നിലയിൽ മുന്നോട്ട് പോകുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. എ പി അനില്‍കുമാര്‍, ഷാഫി പറമ്പില്‍, പി സി വിഷ്ണുനാഥ് എന്നിവരാണ് വര്‍ക്കിംഗ് പ്രസിഡന്റുമാരായി ചുമതലയേറ്റത്. കൂട്ടായ്മയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമാണ് കേരളത്തിന് ആവശ്യമെന്ന് സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കെപിസിസി അധ്യക്ഷമായി ചുമതലയേറ്റ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു സണ്ണി ജോസഫ്. സാധാരണ കാര്‍ഷിക കുടുംബത്തില്‍ നിന്നും വന്ന തന്നെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്ത ഹൈക്കമാന്‍ഡിനും കേരളത്തിലെ കോണ്‍ഗ്രസിനും നന്ദിയെന്നും സണ്ണി ജോസഫ് എംഎല്‍എ പറഞ്ഞു. കൂട്ടായമയില്‍ അധിഷ്ഠിതമായ പ്രവര്‍ത്തനമായിരിക്കും. ഐക്യത്തിന്റെ കണ്ണിയാണ് കോണ്‍ഗ്രസ്. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിക്കണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു.
തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ വിജയിപ്പിക്കും. അതിനായി ഒന്നിച്ചുനിന്ന് പോരാടും. കണ്ണൂരില്‍ ഇപ്പോഴും അക്രമ രാഷ്ട്രീയം അരങ്ങേറുകയാണ്. അഴിമതി ആരോപണങ്ങളിലും പിണറായി വിജയന് ഉത്തരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
shafi parambil