തളിപ്പറമ്പ : എസ് എസ് എഫ് മുപ്പത്തി രണ്ടാമത് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂളിൽ ഗംഭീരമായി സമാപിച്ചു. ജൂൺ 21, 22 തിയ്യതികളിൽ നടന്ന മത്സരം 120 ലധികം കലാമത്സരങ്ങളിലായി 12 യൂണിറ്റുകളാണ് മാറ്റുരച്ചത്. ഇരുന്നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ച സാഹിത്യോത്സവ് വേദിയിൽ സുന്നി നഗർ ഒന്നാം സ്ഥാനവും കടമ്പേരി രണ്ടാം സ്ഥാനവും സലാമത് നഗർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സമാപന വേദി ബഹു: എസ് വൈ എസ് സംസ്ഥാന സെക്രട്ടറി അബ്ദുറഷീദ് നരിക്കോട് ഉൽഘാടനം നിർവഹിച്ചു. അബ്ദുസ്സമദ് അമാനി പട്ടുവം ഫൈനൽ ഫലപ്രഖ്യാപനം നടത്തി. കലാപ്രതിഭ സർഗ്ഗപ്രതിഭ പുരസ്‌കാരങ്ങൾക്ക് ഹംദാൻ സുന്നി നഗർ, മുഹ്സിൻ അലി കടമ്പേരി എന്നിവർ യഥാക്രമം അർഹരായി. കേരളാ മുസ്ലിം ജമാഅത് തളിപ്പറമ്പ എക്സിക്യൂട്ടീവ് അംഗം സിറാജ് മാസ്റ്റർ, അഷ്‌റഫ് സഖാഫി, ജബ്ബാർ ഹാജി, ഡെപ്യൂട്ടി തഹസിൽദാർ അബ്ദുറഷീദ്, കോയ മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു.
Thaliparamba sector sahithyolsav