തളിപ്പറമ്പ് : വൃക്ക ദാതാവിനെ കണ്ടെത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് രണ്ട് ലക്ഷം രൂപ തട്ടിയെടുത്തയാൾക്കെതിരെ കേസ്. പറശ്ശിനിക്കടവ് കുഴിച്ചാൽ സ്നേക്ക് പാർക്കിന് സമീപത്തെ കൃഷ്ണം വീട്ടിൽ കെ സുപ്രഭയുടെ പരാതിയിൽ ആറളം കീഴ്പ്പള്ളി വേങ്ങശ്ശേരി വീട്ടിൽ വി എം നൗഫലി(50)നെതിരെയാണ് തളിപ്പറമ്പ് പോലീസ് കേസെടുത്തത്.
വൃക്ക രോഗിയായ സുപ്രഭയ്ക്ക് കിഡ്നി മാറ്റിവെക്കാനായി ദാദാക്കളെ എത്തിച്ചു തരാം എന്ന് പറഞ്ഞ് 2025 മാർച്ച് 19 മുതൽ ഏപ്രിൽ 13 വരെയുള്ള കാലയളവിൽ നാല് തവണകളിലായി 50,000 രൂപ വീതം മകളുടെ ഗൂഗിൾ പേ വഴി പ്രതി കൈപ്പറ്റുകയും ദാദാക്കളെയും പണവും തിരികെ നൽകാതെ വഞ്ചിക്കുകയും ചെയ്യുകയായിരുന്നു.
Case filed against man




.jpg)







.jpg)
























