കണ്ണൂര്‍ : കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും പയ്യന്നൂര്‍ ഖാദി കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ കണ്ണൂര്‍ ഖാദി ഗ്രാമ സൗഭാഗ്യയില്‍ സംഘടിപ്പിക്കുന്ന ക്രിസ്തുമസ് പുതുവത്സര ഖാദി മേളയുടെ ജില്ലാതല ഉദ്ഘാടനം രജിസ്‌ട്രേഷന്‍ മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ സമരായുധമായിരുന്ന ഖാദിയെ കൂടുതല്‍ ശ്രേഷ്ഠമായ തലങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. സാമൂഹിക സാമ്പത്തിക ഘടനയുടെ സുപ്രധാന ഭാഗമായി ഖാദി വ്യവസായത്തെ മാറ്റിയെടുക്കാന്‍ സാധിക്കണമെന്നും മന്ത്രി പറഞ്ഞു. കോട്ടയം അതിരൂപത സഹായ മെത്രാന്‍ ബിഷപ്പ് ജോസഫ് പണ്ടാരശ്ശേരി മുന്നോക്ക സമുദായ വികസന കോര്‍പറേഷന്‍ ഡയറക്ടര്‍ കെ.സി സോമന്‍ നമ്പ്യാര്‍ക്ക് നല്‍കി ആദ്യ വില്‍പന നിര്‍വഹിച്ചു. 'എനിക്കും വേണം ഖാദി' മേളയില്‍ ഡാക്ക മസ്ലിന്‍ ഷര്‍ട്ടുകള്‍, ദോത്തികള്‍ ബെഡ് ഷീറ്റുകള്‍, ഉന്നക്കിടക്കകള്‍, മനില ഷര്‍ട്ട് പീസുകള്‍, സമ്മര്‍ കൂള്‍ ഷര്‍ട്ടുകള്‍, ചൂരല്‍ ഉല്‍പന്നങ്ങള്‍, തേന്‍, ചുരിദാര്‍ ടോപ്പുകള്‍ എന്നിവ മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനുപുറമെ ഓണത്തിന് ഏറ്റവും കൂടുതല്‍ വില്‍പന നടത്തി ട്രെന്‍ഡായ കലംകാരി സാരി, സില്‍ക്ക് സാരി എന്നിവയുടെ പ്രത്യേക കൗണ്ടറുകളും തയ്യാറാക്കിയിട്ടുണ്ട്. ഖാദി ഉല്‍പന്നങ്ങള്‍ക്ക് 30 ശതമാനം ഗവ. റിബേറ്റ് ഉണ്ട്. മേള ജനുവരി രണ്ടിന് സമാപിക്കും.
പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ വി ഷിബു, ഖാദി ബോര്‍ഡ് സെക്രട്ടറി ഡോ. കെ.എ രതീഷ്, കണ്ണൂര്‍ ഖാദി ഗ്രാമ വ്യവസായ ഓഫീസ് പ്രൊജക്ട് ഓഫീസര്‍ ഷോളി ദേവസ്യ, വില്ലേജ് ഇന്‍ഡസ്ട്രിയല്‍ ഓഫീസര്‍ കെ.വി ഫറൂഖ്, അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ അനില്‍, സൂപ്രണ്ട് വി.വി ശ്രീജിത്ത്, കെ റോജ, കെ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
Christmas and New Year Khadi Fair begins




























_(14).jpeg)








