പരിയാരം: ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പരിയാരം ഗ്രാമപഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ പരിയാരം പ്രാഥമികാരോഗ്യ കേന്ദ്രത്തിനും കോരൻപീടികയിൽ പ്രവർത്തിച്ചു വരുന്ന വൈറ്റ് ബേർഡ് ഓട്ടോ മൊബൈൽസ് എന്ന വർക്ക്‌ഷോപ്പിനും പിഴ ചുമത്തി.
പ്രാഥമികാ രോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിൽ മരുന്നിന്റെ ബോക്സുകളും സ്ട്രിപ്പുകളും അലൂമിനിയം ഫോയിലുകളും പ്ലാസ്റ്റിക് കവറുകളും കോൺക്രീറ്റ് ടാങ്കിൽ കൂട്ടിയിട്ട് കത്തിച്ചു വരുന്നതായും. കൂടാതെ തെർമോകോളുകളും പ്ലാസ്റ്റിക്കിൻ്റെ കെട്ടുകളും അലക്ഷ്യമായി കുഴിയിൽ കൂട്ടിയിട്ടതായും കണ്ടെത്തി.ഹോസ്പിറ്റലിന് 5000 രൂപ പിഴ ചുമത്തി.
ഹോസ്പിറ്റലിനു സമീപം പ്രവർത്തിച്ചു വരുന്ന വൈറ്റ് ബേർഡ് ഓട്ടോ മൊബൈൽസ് എന്ന സ്ഥാപനത്തിന് വർക്ക്ഷോപ്പ് മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിച്ചതിന് 3000 രൂപയും പിഴ ചുമത്തി.പരിശോധനയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ അഷ്‌റഫ് പി പി, സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, ദിബിൽ സി കെ പരിയാരം ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ അഞ്ജലി എം. വി തുടങ്ങിയവർ പങ്കെടുത്തു
District Enforcement Squad fines PHC and workshop




























_(14).jpeg)








