കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിനെ അഡ്വ. ബിനോയ് കുര്യനും ടി.ഷബ്‌നയും നയിക്കും. ബിനോയ് കുര്യനെ പ്രസിഡന്റായും വൈസ് പ്രസിഡന്റായി ടി.ഷബ്‌നയെ സി.പി. എം ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു. നേരത്തെ എസ്. എഫ്. ഐ സംസ്ഥാനപ്രസിഡന്റ് കെ. അനുശ്രിയെ ജില്ലാപഞ്ചായത്തിന്റെ വൈസ് പ്രസിഡന്റാക്കുമെന്ന സൂചനയുണ്ടായിരുന്നുവെങ്കിലും ഭരണ രംഗത്തെ പ്രവര്‍ത്തന പരിചയമാണ് ഷബ്‌നയെ തുണച്ചത്.
സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണ് ടി.ഷബ്‌ന.2005-2010 ്കാലയളവില്‍ കോട്ടയം ഗ്രാമപഞ്ചായത്തംഗമായിരുന്നു. തുടര്‍ന്ന് 2010-15 കാലയളവില്‍ മാങ്ങാട്ടിടം ഡിവിഷനില്‍ നിന്നും ജയിച്ച ഷബ്‌ന സ്ഥിരം സമിതി അധ്യക്ഷയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.പാട്യം ഡിവിഷനില്‍ നിന്നാണ് ഷബ്‌ന ഇത്തവണ ജില്ലാപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം സി.പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയോഗത്തില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ പങ്കെടുത്തിരുന്നു. അഡ്വ.ബിനോയ് കുര്യനെ നേരത്തെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതിയില്‍ വൈസ് പ്രസിഡന്റായിരുന്നു ബിനോയ് കുര്യന്‍. ഇരിട്ടി മണിക്കടവ് സ്വദേശിയാണ്.
മട്ടന്നൂര്‍ പി. ആര്‍. എന്‍. എസ് കോളേജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരിക്കെ യൂനിയന്‍ ചെയര്‍മാനായാണ് തുടക്കം. എസ്. എഫ്. ഐ ജില്ലാഭാരാവഹി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ഡി.വൈ. എഫ്. ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിയമ ബിരുദധാരിയായ ബിനോയ് കുര്യന്‍ നിലവില്‍ സി. പി. എം കണ്ണൂര്‍ ജില്ലാകമ്മിറ്റിയംഗമാണ്. രണ്ടു തവണ പേരാവൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് മത്‌സരിച്ചു വെങ്കിലും വിജയിച്ചില്ല.
Binoy Kurien and T. Shabna will lead the Kannur District Panchayat




.jpg)







.jpg)
























