കെ സി എസ് പി എ പയ്യന്നൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തി ൽ സംസ്ഥാന കമ്മിറ്റി മെമ്പർ പി.വി.കരുണാകരൻ അനുസ്മരണം ആഗസ്ത് 31 ന് മാതമംഗലം എരമം കുറ്റൂർ ബേങ്കിൻ്റെ ഹെഡ് ഓഫീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു.
താലൂക്ക് പ്രസിഡണ്ട് ശ്രി. എം ദാമോദരൻ്റെ അദ്ധ്യക്ഷതയിൽ ബഹുമാനപ്പെട്ട കണ്ണൂർ ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ടി . തമ്പാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വെച്ച് പെൻഷൻ ബോർഡ് മെമ്പർ ശ്രീ. എൻ.വി. അജയകുമാറിനെ ആദരിച്ചു. പി.വി. ബാലകൃഷ്ണൻ, കെ.വി ഗോവിന്ദൻ, കെ.പി. പ്രഭാകരൻ, കെ.എം നാരായണൻ,എന്നിവർ ആശംസ പ്രസംഗം നടത്തി. ശ്രീ.പി.കെ.കൃഷ്ണൻ സ്വാതവും, ശ്രീ.പി.വി ശങ്കരൻ നന്ദിയും പറഞ്ഞു.
kcspa