നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ

നിയമസഭയിലെ പ്രതിഷേധം; മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ
Oct 9, 2025 02:22 PM | By Sufaija PP

തിരുവനന്തപുരം : നിയമസഭയിലെ പ്രതിഷേധത്തിൽ മൂന്ന് പ്രതിപക്ഷ എംഎൽഎമാർക്ക് സസ്പെൻഷൻ. റോജി എം ജോൺ എം വിൽസന്റ്, സനീഷ് കുമാർ ജോസഫ് എന്നിവർക്കാണ് സസ്പെൻഷൻ. സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു ഉള്ള പ്രമേയം പാർലമെന്ററി കാര്യമന്ത്രി എം ബി രാജേഷ് അവതരിപ്പിച്ചു. പ്രമേയം പാസായി. സഭയുടെ നടപ്പ് സമ്മേളനത്തിലാണ് സസ്പെൻഷൻ. പ്രതിപക്ഷം സഭാ മര്യാദകൾ ലംഘിച്ചു. ചീഫ് മാർഷലിനെ പരിക്കേൽപ്പിച്ചു.

സഭയിൽ ഉന്തും തള്ളും ഉണ്ടാക്കി. ഭരണപക്ഷ അം​ഗങ്ങൾക്കെതിരെ വെല്ലുവിളി നടത്തി. ചീഫ് മർഷൽ ഷിബുവിന് പരുക്കേറ്റു. തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. ശബരിമല സ്വർണ്ണ മോഷണ വിവാദത്തിൽ തുടർച്ചയായി നാലാം ദിവസവും നിയമസഭ പ്രതിപക്ഷം സ്തംഭിപ്പിച്ചിരുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ കോടി രൂപയ്ക്ക് വിറ്റഴിച്ച ദേവസ്വം മന്ത്രി രാജിവെക്കുന്നത് വരെ സമരം തുടരുമെന്ന് പ്രഖ്യാപിച്ച് പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. പ്രതിപക്ഷം ഉയർത്തിയ ബാനർ നീക്കണമെന്ന് സ്പീക്കറുടെ ആവർത്തിച്ചുള്ള നിർദ്ദേശവും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു

തുടക്കത്തിൽ തന്നെ നിലപാട് വ്യക്തമാക്കിയ പ്രതിപക്ഷ നേതാവ് വിട്ടുവീഴ്ചയ്ക്ക് ഇല്ലെന്നും പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസ്സപ്പെടുത്തിയതോടെ സ്പീക്കറുമായി വാക്കേറ്റവും നടന്നു. ഇതോടെ സഭ ബഹളത്തിൽ അമർന്നു. പ്രതിപക്ഷ നേതാവിനെതിരെ വിമർശനവുമായി ഭരണപക്ഷവും എഴുന്നേറ്റു. മുദ്രാവാക്യം വിളിച്ചും സ്പീക്കറുടെ ഡയസ്സിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. പ്രതിപക്ഷ അംഗങ്ങളുടെ തള്ളിക്കയറ്റത്തിൽ വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളും ആയതോടെ സ്പീക്കർ സഭ നിർത്തിവെക്കുകയായിരുന്നു.

Protest in the Assembly

Next TV

Related Stories
സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ അനുമോദിച്ചു

Oct 9, 2025 05:22 PM

സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ അനുമോദിച്ചു

സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ...

Read More >>
ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

Oct 9, 2025 05:16 PM

ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി

ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം...

Read More >>
കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

Oct 9, 2025 05:12 PM

കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ കേസ്

കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസുകാർക്കെതിരെ...

Read More >>
കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു

Oct 9, 2025 11:37 AM

കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ തകർന്നു

കണ്ണൂരിൽ സ്ഫോടനം; റോഡിലെ ടാർ ഇളകിത്തെറിച്ച് വീടുകളുടെ ജനൽ ചില്ലുകൾ...

Read More >>
കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര; നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

Oct 9, 2025 11:33 AM

കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര; നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ പ്രഖ്യാപനം

കെ എസ് ആർ ടി സി ബസുകളിൽ ക്യാൻസർ രോഗികൾക്ക് സമ്പൂർണ സൗജന്യ യാത്ര; നിയമസഭയിൽ ഗതാഗത മന്ത്രിയുടെ വമ്പൻ...

Read More >>
'അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം'; ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ, നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

Oct 9, 2025 11:29 AM

'അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം'; ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ, നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം

'അയ്യപ്പന്റെ സ്വർ‌ണ്ണം ചെമ്പാക്കിയ കൊള്ള സംഘം'; ചെയറിന് മുന്നിൽ ബാനർ പിടിക്കാനാവില്ലെന്ന് സ്പീക്കർ, നിയമസഭയിൽ ഇന്നും പ്രതിപക്ഷ പ്രതിഷേധം...

Read More >>
Top Stories

News Roundup

GCC News

Entertainment News

//Truevisionall