മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുളളഅന്വേഷണ മികവില്‍ പോലിസ് സേനക്ക് മുതല്‍ക്കുട്ടായ സീനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ അബിസിനാനെ ഫൈറ്റേഴ്സ് ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബ് പാണപ്പുഴ നേതൃത്വത്തില്‍ അനുമോദിച്ചു..
പാണപ്പുഴ ഫൈറ്റേഴ്സ് ഫ്ലഡ്ലൈറ്റ് ഗ്രൗണ്ടില്‍ വെച്ചു നടന്ന അനുമോദന ചടങ്ങ് സന്ദീപ് പാണപ്പുഴ ഉദ്ഘാടനം ചെയ്തു , ക്ലബ് സെക്രട്ടറി എം. അബ്ദുള്‍ ജലീല്‍ അധ്യക്ഷത വഹിച്ചു , ക്ലബ്ബ് രക്ഷാധികാരി കച്ചേരി ഭാസ്കരന്‍ അബിസിനാനെ പൊന്നാട അണിയിച്ച് ആദരിച്ചുക്കൊണ്ട് ഉപഹാരം കൈമാറി.


ചടങ്ങില്‍ ബിജു.ടി.വി , കെ.രഞ്ജിത്ത് , വിനോദ് കച്ചേരി , പി.വി.നാരായണന്‍ , പി.പി.ദിപു , വി. ഷാനവാസ് , എം. പ്രജിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.ഫൈറ്റേഴ്സ് പാണപ്പുഴയുടെ സജീവ അംഗവും , ഭാരവാഹിയും , കളിക്കാരനുമായ അബിസിനാന്‍ പയ്യന്നൂര്‍ പോലിസ് സ്റ്റേഷനിലാണ് നിലവില്‍ ജോലി ചെയ്തു വരുന്നത്....
ഇക്കഴിഞ്ഞ കാലയളവില്‍ പയ്യന്നൂര്‍ സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നിരവധി കേസുകളില്‍ പ്രതികളെ പിടികൂടുന്നതിനും , അതോടൊപ്പം മോഷ്ടിക്കപ്പെട്ടതും , നഷ്ടപ്പെട്ടതുമായ നിരവധി മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നതിനുംതന്‍റെ ഈ മേഖലയിലെ പ്രാവീണ്യത്തിലുടെ അബിസിനാന് സാധിച്ചത് പോലിസ് സേനക്ക് മുതല്‍ക്കുട്ടായിമാറുകയാണ്.
വഴിയാത്രക്കാരിയായ വയോധികയുടെ മാല ബൈക്കിലെത്തി തട്ടിപ്പറച്ചതും , പട്ടാപ്പകല്‍ വീട്ടില്‍ കയറി കഴുത്തിന് കത്തി വെച്ച് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതും , ഏറെ ചര്‍ച്ചയായ മാതമംഗലത്തെ അടച്ചിട്ട വീട്ടില്‍ നിന്നും സ്വര്‍ണ്ണവും , വജ്രവും കവര്‍ന്നതടക്കമുളള കേസുകളില്‍പ്പെട്ട കുപ്രസിദ്ധ കുറ്റവാളികളെ കണ്ടെത്തിയ അന്വേഷണ സംഘത്തിലെ പ്രധാനിയാണ് അബിസിനാന്‍.
പത്തുവര്‍ഷമായി പോലിസില്‍ സേവനം അനുഷ്ഠിക്കുന്ന 32 വയസുകാരനായ അബിസിനാന്‍ പാണപ്പുഴയിലെ മുട്ടുക്കാരന്‍റകത്ത് മൈമുന - സി.പി. അബുബക്കര്‍ എന്നിവരുടെ മകനാണ്.
ഭാര്യ ഉസൈറ , മക്കള്‍.അൻഷാറ, അഹ്യാൻ.
തീകഞ്ഞ പോലിസ് കുടുംബത്തില്‍ നിന്നും തന്നെയാണ് സിനാന്‍റെയും സേനയിലേക്കുളള കടന്നുവരവ് , റിട്ടേര്‍ട് എസ് ഐ മാരായ കുഞ്ഞമ്മദ് , അബ്ദുള്‍ ഖാദര്‍ , അസൈനാര്‍ , നിലവില്‍ കാസര്‍ഗോഡ് പോലിസില്‍ സേവനം അനുഷ്ഠിക്കുന്ന എഎസ്ഐ അബ്ദുള്‍ ജലീല്‍ എന്നിവര്‍ അമ്മാവന്‍മാരും , സിനിയര്‍ സിവില്‍ പോലിസ് ഓഫിസര്‍ മുഹമ്മദ് റിയ്യാസ് മറ്റൊരു സഹോദരനുമാണ്.
abisinan