പയ്യന്നൂർ : ഹൈബ്രിഡ് കഞ്ചാവും ഉണക്ക കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി. കരിവെള്ളൂർ ചേടിക്കുന്നിലെ പുഞ്ചക്കര വില്ലയിൽടി.വി. പി. ഇർഫാദിനെ (22)യാണ്റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്.
കരിവെള്ളൂർ ഓണക്കുന്ന് ഭാഗത്ത് നടത്തിയ പട്രോളിംഗിനിടെ ചേടിക്കുന്ന് ഷാഫി തട്ടുകടക്ക് സമീപം വെച്ചാണ് രണ്ട് ഗ്രാം ഹൈബ്രിഡ് അടക്കം 10 ഗ്രാം കഞ്ചാവുമായി യുവാവിനെ എക്സൈസ് സംഘംഅറസ്റ്റ് ചെയ്തത്.


രാത്രികാലങ്ങളിൽ പ്രദേശത്ത് യുവാക്കൾ തമ്പടിക്കുന്നതായി എക്സൈസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ വിനോദ്. വി.കെ, ഗ്രേഡ് അസി: ഇൻസ്പെക്ടർ കമലാക്ഷൻ.ടി.വി, കണ്ണൂർ ഐ. ബി.ഗ്രേഡ് അസി: ഇൻസ്പെക്ടർ മനോജ്. വി , ഗ്രേഡ്പ്രിവൻ്റീവ് ഓഫീസർ സുരേഷ് ബാബു. എം.പി , വനിതാ സിവിൽ എക്സൈസ് ഓഫീസർജസ്ന പി ക്ലമൻ്റ് എന്നിവരും ഉണ്ടായിരുന്നു.
cannabis