കണ്ണൂർ: ശബരിമല സ്വർണ്ണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് സ്വർണ്ണ കൊള്ളക്കെതിരെ മുദ്രാവാക്യം വിളിച്ച് കലക്ട്രേറ്റിലേക്ക് മാർച്ച് നടത്തിയ 59 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ ടൗൺ പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ വിജിൽ മോഹൻ, വി. രാഹുൽ, അർജ്ജുൻ ചാലാട്, ഫർസീൻ മജീദ്, അമൽ കുറ്റ്യാട്ടൂർ, അക്ഷയ് മാട്ടൂൽ, മഹിത മോഹൻ, ഷിബിൻ ഷിബു, റിയനാരായണൻ,എന്നീ ഒമ്പത് പേർക്കും മറ്റു കണ്ടാലറിയാവുന്ന 50 പേർക്കുമെതിരെയാണ് ടൗൺ പോലീസ് കേസെടുത്തത്.
ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. കലക്ട്രേറ്റിലെ ജീവനക്കാരുടെയുംജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യവും പോലീസിനെതിരെ ഭീഷണി മുദ്രാവാക്യം വിളിച്ചും ഉന്തുംതള്ളുമുണ്ടാക്കുകയും ചെയ്ത് പോലീസിൻ്റെ കൃത്യനിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തതിനാണ് കേസെടുത്തത്.
case