തളിപ്പറമ്പ: കേരളപ്രാവാസി സംഘം പട്ടുവം വില്ലേജ് കമ്മിറ്റി നേതൃത്വത്തിൽ മുറിയാത്തോട്ടെ പട്ടുവം സെൻ്റ്ലൂക്ക അന്തേവാസികൾക്ക് ഓണസദ്യ ഒരുക്കുകയും ഓണക്കോടി നല്കുകയും ചെയ്തു.
മുഖ്യാതിഥിയായ കല്യാശ്ശേരി എം എൽ എ : എം വിജിൻ അന്തേവാസികൾക്ക്ഓണക്കോടി വിതരണം നിർവ്വഹിച്ചു.പട്ടുവം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി ശ്രീമതി അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത സ്ഥിരം സമിതി അധ്യക്ഷന്മാരായ പി കുഞ്ഞികൃഷ്ണൻ,എം സുനിത, പ്രാവാസിസംഘo തളിപ്പറമ്പ് എരിയാ പ്രസിഡണ്ട്ടി വി ശ്രീധരൻ,സെക്രട്ടറി സി പി ഗംഗാധരൻ,പ ട്ടുവം സഹകരണ ബാങ്ക് അസി:സെക്രട്ടരി ടി വി പ്രേമൻ എന്നിവർപ്രസംഗിച്ചു.


സൻ്റ് ലൂക്ക സിസ്റ്റർ ലിസി, സിസ്റ്റർ റോസിയ, സിസ്റ്റർ ലിസ, സിസ്റ്റർ ഇശോദാതാ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.കെ പി എസ്പ ട്ടുവം വില്ലേജ്സെക്രട്ടരി കെ ശ്യാംകുമാർ സ്വാഗതവും വില്ലേജ്പ്ര സിഡണ്ട് കെ രാജേഷ് നന്ദിയും പറഞ്ഞു.
kerala pravasi sangham